വോക്‌സ്‌വാഗൻ പോളോയുടെ വില്പന ഇന്ത്യയിൽ നിർത്തി

Posted on: October 8, 2015

Volkswagen-New-Polo-Big

ന്യൂഡൽഹി : വോക്‌സ് വാഗൻ ഇന്ത്യയിൽ പോളോ കാറുകളുടെ വില്പന താത്കാലികമായി നിർത്തിവച്ചു. മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ ലംഘനം സംബന്ധിച്ച് ഇന്ത്യ ഗവൺമെന്റും അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പ്രീമിയം ഹാച്ച്ബാക്കായ പോളോയുടെ വില്പന നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് എല്ലാ ഡീലർമാർക്കും വോക്‌സ് വാഗൻ ഇന്ത്യ കത്തയച്ചിട്ടുണ്ട്. ബുക്കിംഗ് സ്വീകരിച്ച കാറുകളുടെ ഡെലിവറിയും നിർത്തിവച്ചിട്ടുണ്ട്.

ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (എആർഎഐ) അന്വേഷണം നടത്തുന്നത്. വോക്‌സ് വാഗനോട് ഇന്ത്യയിലെ സ്ഥിതി സംബന്ധിച്ച വിശദീകരണം നൽകാൻ എആർഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണതോത് കുറച്ചുകാട്ടാൻ സോഫ്റ്റ്‌വേറിൽ വോക്‌സ് വാഗൻ കൃത്രിമം കാട്ടിയതായി യുഎസിലും യൂറോപ്പിലും കണ്ടെത്തിയതിനെ തുടർന്ന് ഒരു കോടിയിലേറെ കാറുകളാണ് കമ്പനി തിരിച്ചിവിളിച്ചിട്ടുള്ളത്.

വോക്‌സ് വാഗൻ, ഔഡി, സ്‌കോഡ, പോർഷെ, ലംബോർഗിനി എന്നീ അഞ്ച് ബ്രാൻഡുകളിലാണ് വോക്‌സ് വാഗൻ ഗ്രൂപ്പ് ഇന്ത്യയിൽ കാറുകൾ വിൽക്കുന്നത്.പൂനെയിൽ വോക്‌സ് വാഗൻ പ്ലാന്റിന് പ്രതിവർഷം 130,000 കാറുകൾ നിർമ്മിക്കാൻ ശേഷിയുണ്ട്.