അക്‌സിസ് ബാങ്ക് 750 പുതിയ ശാഖകൾ തുറക്കും

Posted on: March 30, 2014

Axis-Bank-Branchഅക്‌സിസ് ബാങ്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ 750 പുതിയ ശാഖകൾ തുറക്കും. ബാങ്കിംഗ് സേവനം ലഭ്യമല്ലാത്ത കേന്ദ്രങ്ങളിൽ 2013-14 ധനകാര്യവർഷം 250 ശാഖകൾ തുറന്നിരുന്നു. മൂന്നുവർഷത്തിനുള്ളിൽ ബാങ്കിന്റെ 25 ശതമാനം ശാഖകൾ ബാങ്കുശാഖകൾ ഇല്ലാത്ത സ്ഥലങ്ങളിലായിരിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

അക്‌സിസ് ബാങ്കിന്റെ 2300 ശാഖകളിൽ 52 ശതമാനവും സെമി അർബൻ-റൂറൽ മേഖലകളിലാണെന്ന് റീട്ടെയ്ൽ ബാങ്കിംഗ് പ്രസിഡന്റ് രാജീവ് ആനന്ദ് പറഞ്ഞു. ഗ്രാമീണമേഖലയിലെ ശാഖകൾ ചെറുതും താരതമ്യേന ചെലവുകുറഞ്ഞതുമായിരിക്കും. അതേസമയം നഗരങ്ങൾക്കു സമാനമായ സാമ്പത്തിക ആവശ്യങ്ങളുള്ള പുതിയ ഇടപാടുകാരെയാണ് ബാങ്കിനു ലഭിക്കുന്നതെന്നും രാജീവ് ചൂണ്ടിക്കാട്ടി.