ജീവൻ ജ്യോതി ബിമ യോജന : ഫെഡറൽ ബാങ്കും എൽഐസിയും ധാരണയിൽ

Posted on: May 7, 2015

Federal-Bank-LIC-mou-big

കൊച്ചി : സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ലൈഫ് ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബിമ യോജന നടപ്പാക്കുന്നതിന് ലൈഫ് ഇൻഷുറൻസ് കോർപറേഷനുമായി ഫെഡറൽ ബാങ്ക് ധാരണാപത്രം ഒപ്പുവച്ചു. 330 രൂപ വാർഷിക പ്രീമിയം അടച്ചാൽ അക്കൗണ്ട് ഉടമകൾക്ക് രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും.

18 നും 50 നും മധ്യേ പ്രായമുള്ള എല്ലാ സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്കും പദ്ധതിയിൽ അംഗമാകാം. ബന്ധപ്പെട്ട ശാഖകളിൽ മെയ് 31 ന് മുമ്പ് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിച്ച് ഇടപാടുകാർക്ക് പദ്ധതിയിൽ അംഗമാകാം. ഫെഡറൽ ബാങ്ക് ജനറൽ മാനേജർ ആന്റു ജോസഫും എൽഐസി ഡിവിഷണൽ മാനേജർ മീനാക്ഷി നാഥനും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഫെഡറൽ ബാങ്ക് എജിഎമ്മുമാരായ മിനിമോൾ ലിസ് തോമസ്, കെ. ജി. ചിത്രഭാനു, എൽഐസി മാർക്കറ്റിംഗ് മാനേജർ എസ്. ശ്രീനിവാസ റാവു എന്നിവർ പങ്കെടുത്തു.