ബഹ്‌റിനിൽ നിന്ന് പണമയയ്ക്കാൻ ഐസിഐസിഐ ബാങ്കിൽ ടച്ച് സ്‌ക്രീൻ കിയോസ്‌ക്ക്

Posted on: March 16, 2015

ICICI-Bank-Board-big

കൊച്ചി : ബഹ്‌റിനിലെ പ്രവാസി ഇന്ത്യാക്കാർക്ക് ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ വഴി ഏതു സമയവും നാട്ടിലേക്ക് അനായാസം പണമയക്കാനുള്ള സംവിധാനം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു.

രാജ്യത്തുടനീളമുള്ള സേദദ് ഇലക്ട്രോണിക് പേമെന്റ്സിന്റെ കിയോസ്‌കുകൾ ഇതിനായി ഉപയോഗപ്പെടുത്താൻ ഐസിഐസിഐ ബാങ്ക് ധാരണയിലെത്തി. ബഹ്‌റിനിലെ ഏതെങ്കിലും ഐസിഐസിഐ ബാങ്ക് ശാഖയിൽ ഇതിനായി ഒരു തവണ രജിസ്‌ട്രേഷൻ നടത്തുന്ന പ്രവാസിക്ക് നിശ്ചിത സേദദ് കിയോസ്‌കിലൂടെ ഐസിഐസിഐ ബാങ്ക് ഉൾപ്പെടെ ഇന്ത്യയിലെ നൂറിലേറെ ബാങ്കുകളിലേക്കു പണമയക്കാം. ഐസിഐസി ഐ ബാങ്കിൽ അക്കൗണ്ടില്ലാത്തവർക്കും ഈ സേവനം ലഭിക്കും.

കിയോസ്‌കിലൂടെ ഓൺലൈൻ ആയി അയക്കുന്ന പണം ഐസിഐസി ഐ ബാങ്കിലേക്കാണെങ്കിൽ അപ്പോൾത്തന്നെ അക്കൗണ്ടിൽ രേഖപ്പെടുത്തും. മറ്റു ബാങ്കുകളുടെ കാര്യത്തിൽ 2-24 പ്രവർത്തന മണിക്കൂറുകൾക്കുള്ളിലും. ടോൾ ഫ്രീ നമ്പറിലൂടെ ട്രാക്കിംഗ് നടത്താനുമാകും. ടച്ച് ആൻഡ് റെമിറ്റ് സംവിധാനം പ്രവാസികൾക്ക് ഏറ്റവും ഗുണകരമാകുമെന്ന് ഐ സിഐസിഐ ബാങ്ക് പ്രസിഡന്റ് വിജയ് ചാന്ദോക്കും സേദദ് ഇലക്ട്രോണിക് പേമെന്റ്്‌സ് സി ഇ ഒ അബ്ദുള്ള അൽ ഗദമും പ്രതീക്ഷ പ്രകടിപ്പിച്ചു.