കയറ്റുമതിക്കാര്‍ക്ക് തല്‍ക്ഷണ ക്രെഡിറ്റ് സേവനങ്ങളുമായി ഐസിഐസിഐ ബാങ്ക്

Posted on: January 7, 2023

കൊച്ചി: കയറ്റുമതിക്കാര്‍ക്ക് ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ സമഗ്രമായ മൂല്യവര്‍ധിത സേവനങ്ങള്‍ നല്‍കാനുള്ള സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു. കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളിലും പിന്തുണ നല്‍കുന്നതും കയറ്റുമതി പാക്കേജുമായി ബന്ധപ്പെട്ട ക്രെഡിറ്റുകള്‍ തല്‍ക്ഷണം ലഭ്യമാക്കുന്നതുമായിരിക്കും ഈ സേവനം.

ബാങ്കിംഗ് മേഖലയില്‍ ഇതാദ്യമായാണ് കയറ്റുമതിക്കാര്‍ക്കായി ഇത്തരത്തിലെ സേവനങ്ങള്‍ നല്‍കുന്നത്. കയറ്റുമതിക്കാരുടെ ഈആര്‍പി സംവിധാനങ്ങളില്‍ നിന്നു നേരിട്ട് കയറ്റുമതി അനുബന്ധ ഇടപാടുകള്‍ സുഗമമായി കൈകാര്യം ചെയ്യാനും ഇതു സഹായിക്കും.

ഇന്‍സ്റ്റാ ഇപിസി, ട്രേഡ് അക്കൗണ്ടുകള്‍, കടലാസ് രഹിത കയറ്റുമതി സേവനങ്ങള്‍, ഡിജിറ്റല്‍ ഇഎല്‍സി തുടങ്ങി നിരവധി സേവനങ്ങളാണ് കയറ്റുമതിക്കാര്‍ക്കു ലഭ്യമാക്കുന്നത്.

വന്‍കിട, ഇടത്തരം കമ്പനികള്‍ക്കും വളര്‍ന്നു വരുന്ന കമ്പനികള്‍ക്കും തങ്ങളുടെ കയറ്റുമതി ഇടപാടുകള്‍ ഓണ്‍ലൈനായി നടത്താന്‍ ഇതു സഹായകമാകുമെന്ന് ഐസിഐസിഐ ബാങ്ക് ലാര്‍ജ് ക്ലൈന്റ്‌സ് ഗ്രൂപ്പ് മേധാവി സുമിത് സംഘായ് പറഞ്ഞു. കയറ്റുമതി മേഖലയില്‍ മൊത്തത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഇതു സഹായകമാകുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: ICICI BANK |