09
Thursday
May 2024
May 2024
കെഎസ്എഫ്ഇ സ്ഥിരനിക്ഷേപ പലിശ ഉയര്‍ത്തി
Posted on: September 5, 2022
തൃശൂര്‍ : ഇടപാടുകാര്‍ക്ക് ഓണ സമ്മാനമായി സ്ഥിരനിക്ഷേപപലിശ ഉയര്‍ത്തി കെഎസ്എഫ്ഇ, മുതിര്‍ന്ന പൗരന്മാര്ക്ക് ഒരു വര്‍ഷത്തേക്ക് ഏഴ് ശതമാനംപലിശ ലഭിക്കും. മറ്റ്ധനകാര്യസ്ഥാപനങ്ങളില് നിന്ന് വ്യത്യസ്തമായി 56 വയസു കഴിഞ്ഞവരെ പൗരന്മാരായി കണക്കാക്കുമെന്ന പ്രത്യേകതയുമുണ്ട്.
സാധാരണ സ്ഥിരനിക്ഷേപ പലിശ പ്രതിവര്‍ഷം 6.5 ശതമാന മാണ്. ചിട്ടി വിളിച്ചെടുത്ത തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് നല്കുന്ന പലിശനിരക്കും ഉയര്‍ത്തി. ചിട്ടിത്തുകയില്‍ നിന്ന് ഭാവി ബാധ്യതയ്ക്കുള്ള തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് 7.5 ശതമാനം പലിശ പ്രതിവര്‍ഷം ലഭിക്കും. ചിട്ടിത്തുക പൂര്‍ണമായും കമ്പനിയില്‍ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം ഏഴ് ശതമാനം പലിശ ലഭിക്കും.
TAGS: KSFE |