ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി എസ്ബിഐ

Posted on: April 27, 2022

കൊച്ചി : നിങ്ങള്‍ ആവശ്യപ്പെടാതെ അക്കൗണ്ടില്‍ എന്തെങ്കിലും ഇടപാടു നടന്നു എന്നു ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ യുപിഐ സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കണം. എന്തെങ്കിലും പണം കൈമാറ്റം ചെയ്യേണ്ടി വരുമ്പോള്‍ മാത്രമാണ് യുപിഐയില്‍ പിന്‍ ആവശ്യമായി വരുന്നതെന്നും ശ്രദ്ധിക്കണം. പണം സ്വീകരിക്കാനായി യുപിഐ പാസ് വേഡ് ആവശ്യമില്ല. ഉപഭോക്താക്കള്‍ക്കു സുരക്ഷിതത്വത്തിനായി എസ്ബിഐ നല്‍കിയ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഡിജിറ്റല്‍ ഇടപാടുകളിലെ സുരക്ഷ വര്‍ധിപ്പിക്കാനായുള്ള നിരവധി നിര്‍ദ്ദേശങ്ങളാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുള്ളത്. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോള്‍ ഐഡിയും പാസ് വേഡും സൂക്ഷിക്കാനായി ഓട്ടോസേവ്, റിമെമ്പര്‍ രീതികള്‍ ഉപയോഗിക്കരുത്.

എടിഎം, പിഒഎസ് എന്നിവയില്‍ ഇടപാടു നടത്തുമ്പോള്‍ സമീപത്തുള്ള സാഹചര്യങ്ങളെ കുറിച്ചു ബോധമുള്ളതായിരിക്കുക, പിന്‍ നല്‍കുമ്പോള്‍ കീ പാഡ് മറച്ചു പിടിക്കുക, ഇ-കോമേഴ്‌സ് സൈറ്റുകളുടെ ആധികാരികത പരിശോധിക്കുക, മൊബൈല്‍ ബാങ്കിംഗില്‍ ബയോമെട്രിക് തിരിച്ചറിയല്‍ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ബാങ്ക് മുന്നോട്ടു വെച്ചിട്ടുണ്ട്.

TAGS: SBI |