ഭിന്നലിംഗക്കാര്ക്ക് സാമ്പത്തിക ശാക്തീകരണ പദ്ധതിയുമായി ഇസാഫ് ബാങ്ക്

Posted on: March 19, 2022

പാലക്കാട് : സമൂഹത്തില് ഏറെ വെല്ലുവിളികള് അഭിമുഖീകരിക്കുന്ന ഭിന്നലിംഗക്കാരുടെ സാമ്പത്തിക ശാക്തീകരണത്തിനായി ഇസാഫ് സ്‌മോള് ഫിനാന്‌സ് ബാങ്ക് പ്രതീക്ഷ എന്ന പേരില് ബോധവല്ക്കരണ, പരിശീലന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ശില്പ്പശാല മേഴ്‌സി കോളേജുമായി ചേര്ന്ന് പാലക്കാട്ട് സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ പ്രതിനിധി ഷെനോല ക്ലെമന്റ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇവര്‍ക്കായി സര്ക്കാര് അവതരിപ്പിച്ചിട്ടുള്ള വിവിധ പദ്ധതികളും സാമ്പത്തിക സഹായങ്ങളും പരിചയപ്പെടുത്തി.

പാര്ശ്വവല്ക്കരിക്കപ്പെട്ട വിഭാഗങ്ങള്ക്ക് സാമ്പത്തിക അവബോധവും സാമ്പത്തിക സാക്ഷരതയും നല്കി അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഇസാഫ് ബാങ്ക് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പ്രതീക്ഷാ പദ്ധതിയും നടപ്പിലാക്കുന്നത്. നബാര്ഡിന്റെ സഹായത്തോടെ നടത്തുന്ന ഈ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ഇസാഫ് ബാങ്ക് ഓഫീസര്മാരും റിസോഴ്‌സ് പേഴ്‌സണ്‌സും വിവിധ സെഷനുകള് നയിച്ചു. സുരക്ഷിത ഡിജിറ്റല് ബാങ്കിങ്, വിവിധ ബാങ്കിംഗ് സേവനങ്ങള് എങ്ങനെ ഉപയോഗപ്പെടുത്താം, നിക്ഷേപം, വരുമാനം, മണി മാനേജ്‌മെന്റ്, ബജറ്റിംഗ്, ഉപഭോക്തൃ തര്ക്ക പരിഹാര ഫോറം, 2019ലെ ഭിന്നലിംഗ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം എന്നീ വിഷയങ്ങളില് ക്ലാസുകളും സംഘടിപ്പിച്ചു. ടൗണ് സൗത്ത് പൊലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുമായുള്ള ചോദ്യോത്തര സെഷനും ഭിന്നലിംഗക്കാര്ക്കു വേണ്ടി സംഘടിപ്പിച്ചു.

ഇസാഫ് ബാങ്ക് ചീഫ് മാനേജര് സന്ധ്യ സുരേഷ്, പാലക്കാട് എല്‍ ഡി എം ശ്രീനാഥ്, നബാര്ഡ് മുന് സിജിഎം ജെ ജി മേനോന്, മേഴ്‌സി കോളെജ് വുമണ് സെല് പ്രതിനിധി ഇ ടി ഷൈനി, ജയ് ക്രിസ്റ്റോ സോഷ്യല് ട്രസ്റ്റ് കോഓഡിനേറ്റര് സിസ്റ്റര് റെനി എന്നിവര് സംസാരിച്ചു.

TAGS: ESAF Bank |