21
Tuesday
May 2024
May 2024
കനറാ ബാങ്ക് വായ്പാ നിരക്കുകള്‍ കുറച്ചു
Posted on: October 9, 2021
കൊച്ചി : പൊതുമേഖല ബാങ്കായ കനറാ ബാങ്ക് എം.സി.എല്‍.ആര്. (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ്) അധിഷ്ഠിത വായ്പാ നിരക്കുകള്‍ കുറച്ചു.
ഒരു മാസ കാലയളവിലുള്ള വായ്പകള്‍ക്ക് 6.55 ശതമാനവും ആറ് മാസത്തേക്കുള്ള വായ്പയ്ക്ക് 7.20 ശതമാനവും ഒരു വര്ഷത്തേക്കുള്ളവയ്ക്ക് 7.25 ശതമാനവുമായിരിക്കും പുതിയ നിരക്ക്.
വ്യാഴാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. അതേസമയം, റിപോ അധിഷ്ഠിത വായ്പാ പലിശ നിരക്ക് 6.90 ശതമാനമായി തുടരും.
TAGS: Canara Bank |