21
Tuesday
May 2024
May 2024
പ്രവാസികള്‍ക്ക് വ്യക്തിഗത കറന്റ് അക്കൗണ്ടുമായി ഇസാഫ് ബാങ്ക്
Posted on: October 8, 2021
കൊച്ചി : പ്രവാസികള്‍ക്കായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വ്യക്തിഗത എന്‍ ആര് കറന്റ് അക്കൗണ്ട് ‘സുപ്രീം’ അവതരിപ്പിച്ചു. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍ എ.ടി.എം. വഴി 50000 രൂപ വരെ ഒറ്റത്തവണ പിന്‍വലിക്കാം. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കിലും ചാര്‍ജുകളൊന്നും ഈടാക്കില്ല. 121 രാജ്യങ്ങളില്‍ നിന്നായി 17940 എന്‍ ആര് അക്കൗണ്ടുകള്‍ ഇപ്പോള്‍ ബാങ്കിനുണ്ട്.
2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിലെ പ്രവാസി നിക്ഷേപം 2019 കോടി രൂപയാണ്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശത്തുമായി ഇസാഫ് ബാങ്കിന് 550 ശാഖകളുണ്ട്. എല്ലാ ശാഖകളിലും എന്‍ ആര് ഇ അനുബന്ധ സര്‍വീസുകള്‍ ലഭ്യമാണ്.
TAGS: ESAF Bank |