10
Friday
May 2024
May 2024
എസ്.ബി.ഐ. യോനോ വഴി എളുപ്പത്തില്‍ സ്വര്‍ണ വായ്പ
Posted on: August 6, 2021
കൊച്ചി : സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച്, കുറഞ്ഞ പലിശനിരക്കില്‍ എസ്.ബി.ഐ. യില്നിന്ന് ഗോള്‍ഡ് ലോണ്‍ നേടാം. ‘യോനോ എസ്.ബി.ഐ.വഴി വീട്ടിലിരുന്ന് വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഒന്നിലധികം ആനുകൂല്യങ്ങളും ലഭിക്കും.
സെപ്റ്റംബര്‍ 30 വരെ പലിശ നിരക്കില്‍ 0.75 ശതമാനം ഇളവ് ലഭിക്കും. കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍, കുറഞ്ഞ നടപടിക്രമങ്ങള്‍, കുറഞ്ഞ കാത്തിരിപ്പ് തുടങ്ങിയവയാണ് മറ്റു പ്രധാന ഗുണങ്ങള്‍. എസ്.ബി.ഐ. ബ്രാഞ്ച് വഴി നേരിട്ടും വായ്പയ്ക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് കുറഞ്ഞ വായ്പാ തുക. പരമാവധി 50 ലക്ഷം രൂപ വരെ ലഭിക്കും.
News in this Section