ഭവന വായ്പകള്‍ക്ക് ആഗസ്റ്റ് 31 വരെ 100% പ്രോസസിംഗ് ഫീസ് ഇളവ് പ്രഖ്യാപിച്ച് എസ്ബിഐ

Posted on: August 2, 2021

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള 0.40 ശതമാനം പ്രോസസിംഗ് ഫീസില്‍ 100 ശതമാനം ഇളവാണ് ആഗസ്റ്റ് 31 വരെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം ലഭിക്കുക.

യോനോ ആപ് വഴിയുള്ള ഭവന വായ്പാ അപേക്ഷകള്‍ക്ക് അഞ്ച് അടിസ്ഥാന പോയിന്റ് ഇളവ്, വനിതാ വായ്പാ ഉപഭോക്താക്കള്‍ക്ക് അഞ്ചു ശതമാനം ഇളവ് തുടങ്ങിയവയും ലഭിക്കും. 6.70 ശതമാനം മുതലാണ് ഭവന വായ്പകളുടെ പലിശ.

പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ നില്‍ക്കുന്ന വേളയില്‍ പ്രോസസിങ് ഫീസിലെ ഈ ഇളവ് ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവരെ ഏളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എസ്ബിഐ ആര്‍ ആന്റ് ഡിബി മാനേജിംഗ് ഡയറക്ടര്‍ സി എസ് സേട്ടി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടേയും ബാങ്കര്‍ എന്ന നിലയില്‍ ദേശീയ നിര്‍മാണത്തിലെ പങ്കാളിയാകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: SBI |