ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സംരംഭകത്വ വികസന പരിപാടി

Posted on: March 9, 2021

കൊച്ചി : ‘ശക്തി-ഐ.ഒ.ബി.-ചിദംബരം ചെട്ട്യാര്‍ മെമ്മോറിയല്‍ ട്രസ്റ്റി’ന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എറണാകുളം റീജണല്‍ ഓഫീസ് സ്ത്രീകള്‍ക്കായി സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 22 മുതല്‍ 27 വരെയാണ് പരിപാടി.

ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള, 25-നും 35-നും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് പ്രായത്തിലും വിദ്യാഭ്യാസ യോഗ്യതയിലും ഇളവ് പരിഗണിക്കും. കോഴ്സ് കോഴ്‌സ് സൗജന്യമാണ്. താത്പര്യമുള്ളവര്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെ മാര്‍ച്ച് 12-ന് മുന്‍പായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എറണാകുളം റീജണല്‍ ഓഫീസ്, എം.ജി. റോഡ്, എറണാകുളം -682016 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.