ഐസിഐസിഐ ബാങ്കിൽ സ്പർശനമില്ലാതെയുള്ള ഇലക്‌ട്രോണിക് പേമെന്റ് കാർഡുകൾ

Posted on: January 10, 2015

ICICI-Bank-Contactless-Paym

ഐസിഐസിഐ ബാങ്ക് മെഷീനു മുകളിൽ ചലിപ്പിച്ച് ഇലക്‌ട്രോണിക് പേമെന്റ് സാധ്യമാക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി.

മാസ്റ്റർ കാർഡ് കോൺടാക്ട്‌ലെസ്, വിസാ പേവേവ് സാങ്കേതിക സംവിധാനങ്ങളുടെ പിൻബലത്തോടെ കോറൽ കോൺടാക്ട്‌ലെസ് ക്രെഡിറ്റ് കാർഡ്, എക്‌സ്പ്രഷൻസ് വെയ്‌വ് ഡെബിറ്റ് കാർഡ് എന്നിവയാണ് പുറത്തിറക്കിയിട്ടുള്ളത്. പുതിയ കാർഡിന് അനുയോജ്യമായ 1200 മെഷീനുകൾ തയാറാക്കിയിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ എൻഎഫ്‌സി കാർഡുകൾ വൈകാതെ ഉപയോഗക്ഷമമാകും.

നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്‌സി) സാങ്കേതികത്വത്തിന്റെ പിന്തുണയുള്ള ഈ കാർഡുകൾ ഇടപാടുകൾക്ക് വേഗം കൂട്ടുന്നു. മെഷീനുമായുള്ള സ്പർശം പോലുമില്ലാതെ ഉടമയ്ക്കുതന്നെ കാർഡ് കൈകാര്യം ചെയ്യാൻ കഴിയുന്നതിനാൽ സുരക്ഷ കൂടുതൽ ഉറപ്പാണെന്നും ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു.വളരെ പെട്ടെന്നുള്ള പണം ഇടപാടുകൾ വേണ്ടിവരുന്ന റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ,ഷോപ്പിംഗ് സെന്ററുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ ഇത്തരം കാർഡുകൾ കൂടുതൽ പ്രയോജനകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.