കാനറ ബാങ്ക് എംസിഎല്‍ആര്‍ നിരക്കുകളില്‍ മാറ്റമില്ല

Posted on: December 9, 2020

കൊച്ചി : കാനറ ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകള്‍ നിലനിര്‍ത്തി. ഇതോടെ വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ നിരക്ക് 6.80 ശതമാനം മുതല്‍ 7.35 ശതമാനം വരെയാണ്.

ഡിസംബര്‍ ഏഴു മുതല്‍ വായ്പകള്‍ ഈ നിരക്ക് വീണ്ടും തുടരും. റിപോ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 6.90 ശതമാനമായും തുടരും. വായ്പയ്ക്ക് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍).

TAGS: Canara Bank |