വായ്പ പുന:ക്രമീകരണത്തിന് എസ് ബി ഐ സംവിധാനം

Posted on: September 22, 2020

കൊച്ചി : കോവിഡ് പ്രതിസന്ധി മൂലം തിരച്ചടവു മുടങ്ങിയ റീട്ടെയ്ൽ  വായ്പകളുടെ പുന:ക്രമീകരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംവിധാനമേര്‍പ്പെടുത്തി. https://bank.sbi/ or https://sbi.co.in എന്നീ സൈറ്റുകളിലെ പ്രത്യേക സൗകര്യം പ്രയോജനപ്പെടുത്തി. ഉപയോക്താക്കള്‍ക്ക് വായ്പ പുന:ക്രമീകരണത്തിന്റെ അര്‍ഹത പരിശോധിക്കാം. അര്‍ഹതയുണ്ടെങ്കില്‍ റഫറന്‍സ് നമ്പര്‍ ലഭിക്കും.

അതുമായി 30 ദിവസത്തിനകം ബാങ്ക് ശാഖയിലെത്തി വായ്പ പുന:ക്രമീകരണ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് ബാങ്ക് അറിയിച്ചു. തിരിച്ചടവു സാവകാശവും (മോറട്ടോറിയം) വായ്പ കാലാവധിയും നീട്ടാനാകും.

 

TAGS: SBI |