എസ് ബി ഐ എടിഎമ്മുകളിൽ ഒടിപി വഴി 24 മണിക്കൂറും പണം പിൻവലിക്കാം

Posted on: September 16, 2020

കൊച്ചി: എസ് ബി ഐ യുടെ എ.ടി.എമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തില്‍ പിന്‍വലിക്കാനാകുക.

സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ് ബി ഐ എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്.

2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിന്‍വലിക്കല്‍ സംവിധാനം എസ് ബി ഐ നടപ്പാക്കിയത്. തുടക്കത്തില്‍ രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.

TAGS: SBI |