എസ് ബി ഐയിൽ എം.സി.എൽ.ആർ. പലിശപുതുക്കൽ ആറു മാസത്തിലൊരിക്കൽ

Posted on: September 5, 2020

മുംബൈ: എം.സി.എല്‍.ആര്‍. നിരക്കിലുള്ള റീട്ടെയില്‍ വായ്പകളുടെ പലിശ പുതുക്കുന്നതിനുള്ള കാലപരിധി ഒരു വര്‍ഷത്തില്‍നിന്ന് ആറുമാസമായി ചുരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

ഭവനവായ്പകള്‍ക്കടക്കം ഇത് ബാധകമായിരിക്കും. പലിശയിലുണ്ടാകുന്ന കുറവ് ഉപഭോക്താക്കളിലേക്ക് വേഗം കൈമാറുന്നതിനാണ് കാലാവധി കുറച്ചിരിക്കുന്നതെന്ന് എസ്.ബി.ഐ. വ്യക്തമാക്കി.

ഇതുവഴി പലിശയിളവിന്റെ നേട്ടം ആറുമാസം മുമ്പുതന്നെ ഉപഭോക്താക്കള്‍ക്കു ലഭ്യമാകും. എം.സി.എല്‍.ആര്‍. നിരക്കില്‍ ഫ്‌ളോട്ടിംഗ് പലിശയില്‍ വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് പുതിയ രീതിയിലേക്ക് മാറാനാകും.

TAGS: SBI |