എസ് ബി ഐ സ്ഥാപകദിനം ആഘോഷിച്ചു

Posted on: July 2, 2020

തിരുവനന്തപുരം : എസ് ബി ഐ യുടെ 25-ാം സ്ഥാപക ദിനം ആഘോഷിച്ചു. എസ് ബി ഐ
തിരുവനന്തപുരം സര്‍ക്കിളിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.

തിരുവനന്തപുരം ലോക്കല്‍ ഹെഡ്ഓഫീസില്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് വൃക്ഷത്തൈ നട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിലും റീജണൽ ഓഫീസുകളിലും ആഘോഷം സംഘടിപ്പിച്ചത്.

കേരളത്തിലെ എസ് ബി ഐ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6 കോടി രൂപ സംഭാവന ചെയ്തതായി ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മുന്‍ ഉദ്യോഗസ്ഥരെ അനുമോദിച്ചു.