ഐ സി ഐ സി ഐ ബാങ്ക് കോറൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

Posted on: December 13, 2014

ICICI-Bank-coral-credit-car

ഉപയോക്താക്കൾക്ക് സവിശേഷ ആനുകൂല്യങ്ങളും സംയോജിപ്പിക്കുന്ന കോറൽ അമേരിക്കൻ എക്‌സ്പ്രസ് ക്രെഡിറ്റ് കാർഡ് ഐ സി ഐ സി ഐ ബാങ്ക് പുറത്തിറക്കി. സുതാര്യവും ചേതോഹരവുമായ രൂപകല്പനയിലൂടെ നിലവിലുള്ള കാർഡുകളുമായി വ്യത്യസ്തത പുലർത്തുന്ന ഈ കാർഡ് ഐ സി ഐ സി ഐ ബാങ്കിന്റെ ജെംസ്‌റ്റോൺ കളക്ഷനിൽ ഉൾപ്പെടുത്തിയാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഓൺലൈൻ ഷോപ്പിംഗിന് അധിക ക്രെഡിറ്റും ഇതര ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പുതിയ കാർഡ് യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരമാകുമെന്ന് ഐ സി ഐ സി ഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു.

ഐ സി ഐ സി ഐ ബാങ്കുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ സാധ്യമായതിൽ അമേരിക്കൻ എക്‌സ്പ്രസ് ഇന്റർനാഷണലിന്റെ ഗ്ലോബൽ നെറ്റ്‌വർക്ക് പാർട്ണർഷിപ്‌സ് ഏഷ്യ വിഭാഗം തലവൻ സ്യൂ ചൂംഗും ദക്ഷിണേഷ്യൻ മേഖലാ പ്രസിഡന്റ് സഞ്ജയ് റിഷിയും സംതൃപ്തി രേഖപ്പെടുത്തി.