പ്രത്യേക സ്വര്‍ണവായ്പകള്‍ ആരംഭിച്ച് കാനറ ബാങ്ക്

Posted on: May 21, 2020

കൊച്ചി : കോവിഡ് – 19 മൂലം ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് കാനറ ബാങ്ക് പ്രത്യേക സ്വര്‍ണ വായ്പകള്‍ ആരംഭിച്ചു. 2020 ജൂണ്‍ 30 വരെ പ്രതിവര്‍ഷം 7.85 ശതമാനം പലിശനിരക്കില്‍ സ്വര്‍ണ വായ്പ ലഭ്യമാക്കും.

കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ബിസിനസ്, ആരോഗ്യ അത്യാഹിതങ്ങള്‍, വ്യക്തിഗത ആവശ്യങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ ഉപയോഗപ്പെടുത്താവുന്നതാണെന്ന് ബാങ്ക് അറിയിച്ചു.

രാജ്യത്തുടനീളമുള്ള എല്ലാ ബ്രാഞ്ചുകളില്‍ നിന്നും വായ്പ സൗകര്യം ലഭ്യമാക്കും. തിരിച്ചടവ് ഓപ്ഷനുകള്‍ ഉപയോഗിച്ച് ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള വായ്പകള്‍ നല്‍കപ്പെടും.

TAGS: Canara Bank |