സ്വാശ്രയസംഘങ്ങള്‍ക്ക് പ്രത്യേക വായ്പയുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

Posted on: April 28, 2020

കൊച്ചി: കോവിഡിനെതിരെ പോരാടുന്നതിന് സ്വാശ്രയസംഘങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചു. പദ്ധതി ഈ ജൂണ്‍ 30 വരെ ലഭ്യമാണ്. ഈ വായ്പ ലഭിക്കുന്നതിന് നല്ല ട്രാക്ക് റെക്കോര്‍ഡും ബാങ്കില്‍ നിന്ന് കുറഞ്ഞത് രണ്ട് ക്രെഡിറ്റ് നേടിയിട്ടുണ്ടായിരിക്കണം. ബാങ്കിന്റെ ചട്ടമനുസരിച്ച്, നിലവിലുള്ള വായ്പയും, 2020 മാര്‍ച്ച് 1ന് പ്രവര്‍ത്തിച്ചിരുന്നതുമായ സ്വാശ്രയസംഘങ്ങള്‍ക്ക് മാത്രമേ ഈ പ്രത്യേക പദ്ധതി പ്രകാരം വായ്പ ലഭിക്കുകയുള്ളൂ.

സ്വാശ്രയസംഘങ്ങള്‍ അവരുടെ അപേക്ഷകള്‍ ബ്രാഞ്ചിലേ നേരിട്ടോ ബിസിനസ് കറസ്‌പോണ്ടന്റുകളിലൂടെയോ സമര്‍പ്പിക്കാം. ഗ്രൂപ്പിലെ ഓരോ അംഗത്തിനും പരമാവധി 5,000 രൂപയും, ഗ്രൂപ്പിന് ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. സ്വാശ്രയസംഘങ്ങള്‍ അപേക്ഷ സമര്‍പ്പിച്ച് 6 പ്രവൃത്തി ദിവസത്തിനുള്ളില്‍ വായ്പ തുക അനുവദിക്കും. ആറ് മാസത്തെ പ്രാരംഭ മൊറട്ടോറിയത്തിന് ശേഷം 30 ഇഎംഐകളിലായി വായ്പകള്‍ തിരിച്ചടയ്ക്കാം. പ്രീ-പേയ്മെന്റ് ചാര്‍ജുകളോ പ്രോസസ്സിംഗ് ഫീസോ വായ്പയെടുക്കുന്നവരില്‍ നിന്ന് ബാങ്ക് ഈടാക്കുന്നതല്ല.

സ്വാശ്രയസംഘങ്ങള്‍ സമ്പത്ത് വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് അതിനാല്‍ കൊറോണ മഹാമാരിയുടെ സമയത്ത് സ്വയംസഹായ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കാനും അവരെ സഹായിക്കാനുമുള്ള തങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക വായ്പ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംഡിയും സിഇഒയുമായ കര്‍ണാം ശേഖര്‍ പറഞ്ഞു.