കനറാ ബാങ്ക് പലിശ കുറച്ചു

Posted on: April 7, 2020

കൊച്ചി : കനറാ ബാങ്ക് എല്ലാ വായ്പകളുടെയും എം. സി. എല്‍. ആര്‍. നിരക്ക് കുറച്ചു. ഒരു വര്‍ഷത്തേക്കുള്ള വായ്പകളുടെ പലിശ നിരക്കില്‍ 0.35 ശതമാനവും ആറു മാസത്തേക്കുള്ള വായ്പകളുടെ നിരക്ക് 0.30 ശതമാനവും മൂന്നു മാസത്തേക്കുള്ള വായ്പകള്‍ക്ക് 0.20 ശതമാനവും കുറവാണ് വരുത്തിയിട്ടുള്ളത്.

ഒരു മാസ കാലയളവിലുള്ള വായ്പകളുടെ പലിശ നിരക്കില്‍ 0.15 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് 8.05 ശതമാനത്തില്‍ നിന്ന് 0.75 ശതമാനം കുറച്ച് 7.30 ശതമാനമാക്കിയിട്ടുണ്ട്. പുതുക്കിയ നിരക്ക്  ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരും.

TAGS: Canara Bank |