കരൂര്‍ വൈശ്യ ബാങ്ക് സ്വര്‍ണക്കട്ടി ബിസിനസിലേക്ക്

Posted on: March 19, 2020


കൊച്ചി : ഇന്ന് കരൂര്‍ വൈശ്യ ബാങ്ക് (കെവിബി) സ്വര്‍ണം-വെള്ളി ബിസിനസ് ആരംഭിച്ചു. കെവിബിയുടെ ഇടപാടുകാരായി ഏകദേശം 6,000 ജ്വല്ലര്‍മാരും ആഭരണ നിര്‍മാതാക്കളുമുണ്ട്. ആ കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്ക് (ബി2ബി) സ്വര്‍ണക്കട്ടിയും വെള്ളിയും നല്‍കുന്നതാണു ബിസിനസ്. പരീക്ഷണാടിസ്ഥാനത്തില്‍, ബാങ്ക് ചെന്നൈയിലും കോയമ്പത്തൂരിലും ഉള്ള ഇടപാടുകാര്‍ക്ക് ആദ്യഷിപ്‌മെന്റ് എത്തിച്ചു.