ഐസിഐസിഐസ്റ്റാക്’ ഐസിഐസിഐ ബാങ്ക് പുറത്തിറക്കി

Posted on: March 18, 2020

കൊച്ചി: എല്ലാ ബാങ്കിംഗ് സേവനങ്ങളും ഒറ്റ സ്ഥലത്ത് ലഭ്യമാക്കുന്ന ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം ഐസിഐസിഐ സ്റ്റാക് ഐസിഐസിഐ ബാങ്ക് പുറത്തിറക്കി.

റീട്ടെയിള്‍ ഇടപാടുകാര്‍, കച്ചവടക്കാര്‍, ഫിന്‍ടെക്സ്, വന്‍കിട ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങി എല്ലാത്തരം ഇടപാടുകാര്‍ക്കും അനസ്യൂതമായി ഉപയോഗിക്കാന്‍ കഴിയുന്ന ബാങ്കിംഗ് പ്ലാറ്റ്ഫോമാണ് ഐസിഐസിഐസ്റ്റാക്. ബാങ്കിന്റെ മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം എന്നിവയില്‍ നിന്ന് അപ്പോള്‍തന്നെ ഈ സേവനങ്ങള്‍ ലഭ്യമാണ്. ഇവയില്‍ പല സേവനങ്ങളും ബാങ്കിംഗ് വ്യവസായത്തില്‍ത്തന്നെ ആദ്യമാണ്.

ഡിജിറ്റല്‍ അക്കൗണ്ട് ഓപ്പണിംഗ് (തത്സമയ സേവിംഗ്സ് , കറന്റ് അക്കൗണ്ട്), വായ്പ (പേഴ്സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, ഭവന വായ്പ, കാര്‍ വായ്പ, ഓവര്‍ ഡ്രാഫ്റ്റ്, ബിസനസ് വായ്പ തുടങ്ങിയവ), ഡിജിറ്റല്‍ പേമെന്റ് സൊലൂഷന്‍ (യുപിഐ, ബില്‍ പേമെന്റ്, ഭാരത് ബില്‍ പേമെന്റ് സിസ്റ്റം), നിക്ഷേപം (എഫ്ഡി, പിപിഎഫ്, എന്‍പിഎസ് തുടങ്ങിയവ), ഇന്‍ഷുറന്‍സ് (ഡിജിറ്റല്‍ ടേം, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്), സംരക്ഷണ ഇന്‍ഷുറന്‍സ് (ലൈഫ്, കാര്‍, ഹോം, ഹെല്‍ത്ത് തുടങ്ങിയവ) എല്ലാ ബാങ്കിംഗ് സേവനങ്ങളും ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി എല്ലാ ബാങ്കിംഗ് സേവനങ്ങളും ഡിജിറ്റലായി ഒരൊറ്റ പ്ലാറ്റ്ഫോം വഴി നല്‍കുന്നതിനുള്ള ഐസിഐസിഐസ്റ്റാക്കിന്റെ പണിപ്പുരയിലായിരുന്നു എന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഐസിഐസിഐസ്റ്റാക് പുറത്തിറക്കിയിട്ടുള്ളതെന്നും ഇത് രാജ്യത്തെ ഏറ്റവും സമഗ്രമായ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം ആണെന്നും അദ്ദേഹം പറഞ്ഞു.

TAGS: ICICI BANK |