സ്വയം തൊഴിൽ പരിശീലനം പദ്ധതിയുമായി ഇന്ത്യൻ ഓവർസീസ് ബാങ്ക്

Posted on: January 28, 2020


കൊച്ചി:  ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍സേട്ടി) വഴി അര ലക്ഷത്തിലേറെ യുവതികള്‍ക്കു പരിശീലനം നല്‍കി. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലുള്ള പരിശീലന കേന്ദ്രത്തിലൂടെ 77,000 യുവാക്കള്‍ക്കാണ് ബാങ്ക് വിജയകരമായ പരിശീലനം നല്‍കിയിട്ടുള്ളത്. ഇതില്‍ 50,180 പേര്‍ വനിതകളാണ്.

തമിഴ്‌നാട്ടിലെ കന്യാകുമാരി, കരൂര്‍, കോട്ടഗിരി, മയിലാടുംതുറൈ, പെരമ്പല്ലൂർ, പുതുക്കോട്ടൈ, രാമനാഥപുരം, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, തിരുവാരൂര്‍, വിരുദനഗർ എന്നീ ജില്ലകളിലും ബാങ്കിന്റെ പരിശീലന കേന്ദ്രങ്ങളുണ്ട്. കുറഞ്ഞത് എട്ടാം ക്ലാസ് വിദ്യാ’്യാസമുള്ളതും 18-നും 45-നും മധ്യേ പ്രായമുളളതുമായ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കാണ്  പരിശീലനം നല്‍കുന്നത്.