എസ്.ബി.ഐ. യോനോ ഗ്ലോബല്‍ ആപ് യു.കെ.യില്‍ പുറത്തിറക്കി

Posted on: September 27, 2019

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിങ് ആപ് ആയ യോനോ എസ്.ബി.ഐ. (യു.കെ.) ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. യോനോ ആപ് ആഗോള തലത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച എസ്.ബി.ഐ. അതിന് യു.കെ.യില്‍ നിന്നു തുടക്കം കുറിച്ചിരിക്കുകയാണ്. യു.കെ. ഇന്ത്യ ബിസിനസ് കൗണ്‍സിലുമായി സഹകരിച്ചു നടത്തിയ ചടങ്ങില്‍ എസ്.ബി.ഐ. ചെയര്‍മാന്‍ രജനീഷ്‌കുമാറാണ് ഇതു പുറത്തിറക്കിയത്. ഇതോടെ എസ്.ബി.ഐ.യുടെ യു.കെ.യിലുള്ള ഉപഭോക്താക്കള്‍ക്ക് യു.കെ. മണി ട്രാന്‍സ്ഫറുകള്‍, പണമടക്കലുകള്‍, ഇന്ത്യയിലേക്കുള്ള പണമയക്കല്‍ തുടങ്ങിയവയെല്ലാം ആകര്‍ഷകമായ വിനിമയ നിരക്കില്‍ എല്ലാ ദിവസവും 24 മണിക്കൂറും നടത്താനാവും. ആപ് ഉപയോഗിച്ച് ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം ഉടന്‍ ലഭ്യമാക്കും. ആപ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഈ ആപ് ലഭ്യമാണ്.

ഇന്ത്യയില്‍ വിജയം കൈവരിച്ച യോനോ യു.കെ.യില്‍ അവതരിപ്പിക്കുന്നത് സാങ്കേതികവിദ്യാ രംഗത്തെ ബാങ്കിന്റെ ശേഷി തെളിയിക്കുന്ന നീക്കങ്ങളില്‍ ഒന്നാണെന്നും ഇതേക്കുറിച്ചു പ്രതികരിച്ചു കൊണ്ട് എസ്.ബി.ഐ. ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. ബാങ്കിന്റെ യു.കെ. അക്കൗണ്ടും ഇന്ത്യയിലെ അക്കൗണ്ടും ഉള്ളവര്‍ക്ക് രണ്ട് അക്കൗണ്ടുകളും ഒരേ ആപു വഴി കൈകാര്യം ചെയ്യാനും സൗകര്യമുണ്ടാകും. വന്‍ തോതില്‍ ഇന്ത്യന്‍ പ്രവാസികളുള്ള യു.കെ.യില്‍ സാങ്കേതികവിദ്യാ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ എസ്.ബി.ഐക്കുള്ള അതീവ താല്‍പര്യമാണ് ഇവിടെ ദൃശ്യമാകുന്നതെന്ന് യു.കെ.-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്രൂപ് സി.ഇ.ഒ. റിച്ചാര്‍ഡ് ഹെറാള്‍ഡ് പറഞ്ഞു.

TAGS: SBI |