എസ് ബി ഐ സേവന നിരക്ക് പരിഷ്‌കരിക്കുന്നു

Posted on: September 13, 2019

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവന നിരക്കുകള്‍ ഒക് ടോബര്‍ മുതല്‍ പരിഷ്‌കരിക്കും. നഗര മേഖലകളില്‍ ശരാശരി പ്രതിമാസ ബാലന്‍സ് (എഎംബി) 5000 രൂപയില്‍ നിന്ന് 3000 രൂപയായി കുറച്ചു. ബാലന്‍സ് 1500 രൂപയായി കുറഞ്ഞാല്‍ 10 രൂപ പിഴയും ജിഎസ്ടിയും നല്‍കണം. ബാലന്‍സ് 75 ശതമാനത്തില്‍ കുറഞ്ഞാല്‍ നിരക്ക് 15 രൂപയാകും. അര്‍ധ നഗരങ്ങളില്‍ എഎംബി 2000 രൂപയാണ്. ഗ്രാമ പ്രദേശങ്ങളില്‍ 1000 രൂപയും.

അര്‍ധ നഗരങ്ങളില്‍ ബാലന്‍സ് 50 ശതമാനത്തില്‍ താഴെ വന്നാല്‍ പിഴ 750 രൂപയും ജിഎസ്ടിയും 50-75% കുറഞ്ഞാല്‍ ഇത് 10 രൂപയാകും. ഗ്രാമ പ്രദേശങ്ങളില്‍ ഇത് 5 രൂപയും. 7.50 രൂപയുമാണ് (ജിഎസ്ടി പുറമെ).

നാഷനല്‍ ഇലക് ട്രോണിക് ഫണ്ട് സ്ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി), റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) എന്നിവ ഡിജിറ്റലായി ചെയ്താല്‍ സേവന നിരക്കില്ല. ശാഖകള്‍ വഴിയാണെങ്കില്‍ ഫീ ചുമത്തും.

എന്‍ഇഎഫ്ടി : 10,000 രൂപ വരെ 2 രൂപയും ജിഎസ്ടിയും. 2 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ബാങ്ക് ചാര്‍ജ് 20 രൂപയും ജിഎസ്ടിയും.

ആര്‍ടിജിഎസ് : 2 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ 20 രൂപയും ജിഎസ്ടിയും.
നിക്ഷേപം : സേവിംഗ്‌സ് അക്കൗണ്ടില്‍ ഒരു മാസം 3 തവണ നിക്ഷേപം നടത്താം. ഇതിനു ശേഷം ഓരോ ഇടപാടിനും 50 രൂപ ചാര്‍ജ് ചെയ്യും. ( ജി എസ് ടി പുറമെ).

പിന്‍വലിക്കല്‍ : എഎംബി 25,000 രൂപയുള്ള നിക്ഷേപകന് ഒരു മാസം 2 തവണ സൗജന്യമായി ബാങ്ക് വഴി പണം പിന്‍വലിക്കാം. എഎംബി 25,000-50,000 രൂപയാണെങ്കില്‍ 10 തവണ പണം പിന്‍വലിക്കാം. ഇതിനു ശേഷം ചാര്‍ജ് 50 രൂപയും ജിഎസ്ടിയും.

TAGS: SBI |