സ്റ്റേറ്റ് ബാങ്ക് ഇന്ത്യ വീണ്ടും പലിശ കുറച്ചു

Posted on: September 9, 2019

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ കുറച്ചു. പലിശനിരക്കിൽ 10 ബേസിസ് പോയിന്റ് കുറവാണ് വരുത്തിയത്. ഇതേ തുടർന്ന് വായ്പ പലിശ 8.25 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി. സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശ 20-25 ബേസിസ് പോയിന്റും കുറച്ചു.

സെപ്റ്റംബർ 10 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. നടപ്പ് സാമ്പത്തിക വർഷം (2019 -20) അഞ്ചാം തവണയാണ് എസ് ബി ഐ പലിശനിരക്ക് കുറയ്ക്കുന്നത്.