എസ്. ബി. ഐ. നിക്ഷേപ പലിശനിരക്ക് കുറച്ചു

Posted on: August 24, 2019

 

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്. ബി. ഐ. നിക്ഷേപ പലിശ നിരക്ക് വീണ്ടും കുറച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നിക്ഷേപ നിരക്കുകളില്‍ ബാങ്ക് കുറവു വരുത്തുന്നത്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 0.10 മുതല്‍ 0.50 ശതമാനം വരെയാണ് ഇത്തവണ കുറച്ചത്. അതേസമയം സേവിംഗ്‌സ് നിക്ഷേപങ്ങള്‍ക്ക് മൂന്നു ശതമാനവും ഒരു ലക്ഷം രൂപ വരെയുള്ളവയ്ക്ക് 3.50 ശതമാനവുമായി ഇതു തുടരും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സാധാരണക്കാര്‍ക്കുള്ള നിരക്കിനെക്കാള്‍ 0.50 ശതമാനം അധിക പലിശ ലഭിക്കും. ഓഗസ്റ്റ് 26 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാക്കും.

TAGS: SBI |