ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് സോണല്‍ ലെവല്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചു

Posted on: August 19, 2019

കൊച്ചി: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പിന്റെ നിര്‍ദേശപ്രകാരം, ശാഖാതല പ്രവര്‍ത്തനങ്ങളേയും, ഒപ്പം ദേശീയ തലത്തില്‍ പ്രാധാന്യം ഉള്ള വിഷയങ്ങളോടുള്ള അവയുടെ സമീപനത്തെക്കുറിച്ച് അവലോകനം നടത്താനും, മറ്റു ആശയരൂപീകരണവും ലക്ഷ്യമാക്കി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എറണാകുളം മേഖലയിലെ എല്ലാ ശാഖകളേയും പങ്കെടുപ്പിച്ചുകൊണ്ട് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

ശാഖകള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ബാങ്കിങ് മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് ‘ഭാവിയിലേക്കുള്ള കര്‍മപദ്ധതി തയ്യാറാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സമ്മേളനമാണിത്.

സമ്പദ്ഘടനയുടെ വിവിധ മേഖലകളിലേക്ക് വായ്പാ സഹായം ലഭ്യമാക്കുന്നതിനും, കൂടുതലായി നവീകരണങ്ങള്‍ കൊണ്ടുവരുന്നതിനും, ബാങ്കിങ് സേവനങ്ങള്‍ മുതിര്‍ന്ന പൗരന്‍മാര്‍, കര്‍ഷകര്‍, ചെറുകിട വ്യവസായ സംരംഭകര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവരിലേക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെയും മുഖ്യമായി എറണാകുളം മേഖലയുടെയും പുരോഗതിക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിലേക്കായി പ്രായോഗികവും നവീനവമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. സംസ്ഥാന/എസ.എല്‍.ബി.സി തലത്തിലുള്ള തുടര്‍ അവലോകനത്തിനായി ഈ നിര്‍ദേശങ്ങള്‍ ശേഖരിച്ചു.