എസ്. ബി. ഐ. പലിശനിരക്ക് കുറച്ചു

Posted on: July 10, 2019

 

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വയ്പാ പലിശയായ എം. സി. എല്‍. ആര്‍ 0.05 ശതമാനം കുറച്ചു. 8.45 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായാമ് നിരക്ക് കുറച്ചത്. ഇതോടെ ഭവനവായ്പ, വാഹനവായ്പ, കെഡിറ്റ് കാര്‍ഡ് വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെയൊക്കെ പലിശ ബുധനാഴ്ച മുതല്‍ കുറയും.

2019 ഏപ്രില്‍ മുതല്‍ എം. സി. എല്‍. ആര്‍ കുറയ്ക്കുന്നത് ഇത് മൂന്നാം തവണയാണ്. ഇക്കാലയളവില്‍ ഭവനവായ്പയുടെ പലിശ നിരക്കില്‍ 0.20 ശതമാനത്തിന്റെ കുറവുണ്ടായി. 2016 ഏപ്രില്‍ മുതലുള്ള പുതിയ വായ്പകള്‍ എം. സി. എല്‍ ആറിന്റെ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ്) അടിസ്ഥാനത്തിലാണ് നല്‍കുന്നത്. ഏതാനും വായ്പകള്‍ക്ക് എസ്. ബി. ഐ. ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കിനെ മാനദണ്ഡമാക്കിയിട്ടുണ്ട്.

TAGS: SBI |