എസ് ബി ഐ യോനോയും ശ്രീ ശ്രീ തത്‌വയും സഹകരിക്കുന്നു

Posted on: May 18, 2019

മുംബൈ:  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  ആർട്ട് ഓഫ് ലിവിംഗിന്റെ എഫ്എംസിജി വിഭാഗമായ ശ്രീ ശ്രീ തത്‌വയുമായി സഹകരിക്കുന്നു. ഈ സഹകരണത്തിലൂടെ യോനോ ഉപയോക്താക്കള്‍ക്ക് ശ്രീ ശ്രീ തത്‌വയുടെ ഫുഡ്, പേഴ്‌സണല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍, ഹോം കെയര്‍, ബ്യോഗി അപ്പാരല്‍സ്, ശങ്കര സ്‌കിന്‍ കെയര്‍ പ്രൊഡക്റ്റ്‌സ് തുടങ്ങി 350ലധികം വരുന്ന ഉത്പന്നങ്ങൾക്ക്
15 ശതമാനം ഇളവു ലഭിക്കും.

ശ്രീ ശ്രീ തത്‌വയുമായുള്ള യോനോയുടെ സഹകരണം പ്രഖ്യാപിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്നും ശ്രീ ശ്രീ തത്‌വയിലൂടെ യോനോയുടെ വിപണിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളാകുമെന്നും യോനോയ്ക്ക് നിലവില്‍ 80 ലക്ഷം ഉപഭോക്താക്കളുണ്ടെന്നും ഓരോ ദിവസവും ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ലോഗിന്‍ ചെയ്യുന്നുണ്ടെന്നും ഇത്തരം സഹകരണങ്ങളിലൂടെ ലോകോത്തര ഡിജിറ്റല്‍ ബാങ്കിംഗും  ലൈഫ് സ്റ്റൈല്‍ അനുഭവവും പകരാന്‍ സ്റ്റേറ്റ് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും എസ് ബി ഐ  ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍ പറഞ്ഞു.

സ്റ്റേറ്റ് ബാങ്കുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് എന്ന നിലയില്‍ യോനോ ആപ്പുമായി സഹകരിക്കുന്നതു വഴി നിലവാരമുള്ള ഉത്പന്നങ്ങൾ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും ഈ ബന്ധം മികച്ച ഫലം തരുമെന്നും ദീര്‍ഘകാലം നീണ്ടു നില്‍ക്കുമെന്നും പ്രതീക്ഷിക്കുന്നതായി ശ്രീ ശ്രീ തത്‌വ മാനേജിംഗ്  ഡയറക്ടര്‍ അരവിന്ദ് വര്‍ചസ്വി പറഞ്ഞു.

20 ലക്ഷം ഡൗണ്‍ലോഡുള്ള യോനോ എസ്ബിഐ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിംഗ്
-ലൈഫ് സ്റ്റൈല്‍ പ്ലാറ്റ്‌ഫോമാണ്. 90 ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ട്. ആന്‍ഡ്രോയിഡിലൂടെയും ഐഒഎസിലൂടെയും ഉപഭോക്താക്കള്‍ക്ക് യോനോ മൊബൈല്‍ ഫോണില്‍ ലഭ്യമാകും.

TAGS: SBI |