എസ്. ബി. ഐ. ഭവനവായ്പാ പലിശ കുറച്ചു.

Posted on: May 11, 2019

മുബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പാ പലിശനിരക്കില്‍ അഞ്ചുബേബിസ് പോയന്റ് കുറവുവരുത്തി. ഭവനവായ്പാ പലിശയില്‍ .05 ശതമാനം കുറവുവരാന്‍ ഇതു വഴിയൊരുക്കും. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ.ബി.ഐ പലിശ കുറയ്ക്കുന്നത്.

വായ്പയുടെ പലിശ നിശയിക്കുന്ന അടിസ്ഥാന നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ് (എം.എല്‍.സി.ആര്‍) നിലവിലുള്ള 8.50 ശതമാനത്തില്‍ നിന്ന് 8.45 ശതമാനമായാണ് വെള്ളിയാഴ്ച കുറച്ചത്. ഏപ്രില്‍10 നും എം.എല്‍.സി. ആറില്‍ സമാനമായ ഇളവുവരുത്തിയിരിക്കുന്നു. ഒരു ലക്ഷം രൂപയ്ക്കുമേല്‍ ബാലന്‍സ് ഉള്ള സേവിംഗ്‌സ് അക്കൗണ്ടുകളുടെയും ഹ്രസ്വകാലവായ്പകളുടെയും പലിശനിരക്ക് എസ്.ബി.ഐ. മേയ് ഒന്നുമുതല്‍ റിസര്‍വ് ബാങ്കിന്റെ റിപോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആര്‍.ബി.ഐ. നിരക്കുമാറ്റുന്നതിനുസരിച്ച് സ്വാഭാവികമായി ഈ പലിശ നിരക്കുകളും മാറും.

TAGS: SBI |