ഒരു ലക്ഷം വിപിഎകളുമായി ഐസിഐസിഐ ബാങ്ക്

Posted on: September 29, 2016

icici-bank-big

കൊച്ചി : അവതരിപ്പിച്ച് മൂന്നാഴ്ചയ്ക്കകം യൂണിഫൈഡ് വിർച്വൽ പേമെന്റ് അഡ്രസുകൾ (യു വി പി എ) എന്ന നാഴികക്കല്ലു പിന്നിട്ടതായി ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഈ ലക്ഷ്യം നേടുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. റീട്ടെയ്ൽ സ്റ്റോറുകളിൽ യു വി പി എ ഉപയോഗിച്ചു പണമടക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്ന ഏറ്റവും വലിയ ശൃംഖലയായി മാറുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തങ്ങൾ ആദിത്യ ബിർള ഫാഷനുമായും ഹിന്ദുസ്ഥാൻ പെട്രോളിയവുമായും സഹകരണമുണ്ടാക്കിയതായും ബാങ്ക് വെളിപ്പെടുത്തി.

ഇതിലൂടെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്കും യു വി പി എ ക്രെഡിറ്റു ചെയ്തിട്ടുള്ള മറ്റ് ബാങ്ക് ഉപഭോക്താക്കൾക്കും 6500 ൽ ഏറെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിലും രണ്ടായിരത്തിൽ ഏറെ ആദിത്യ ബിർള ഫാഷൻ റീട്ടെയ്ൽ ഷോപ്പുകളിലും ഐ മൊബൈൽ ഉപയോഗിച്ച് തങ്ങളുടെ സ്മാർട്ട് ഫോണുകളിലൂടെ പണമടക്കൽ നടത്താനാവും. ലൂയിസ് ഫിലിപ്പി, പീറ്റർ ഇംഗ്ലണ്ട്, വാൻ ഹ്യൂസൻ, അലൻ സോളി, പ്ലാനറ്റ് ഫാഷൻ, ലിനൻ ക്ലബ് എന്നിവയടക്കം നിരവധി ബ്രാൻഡഡ് സ്റ്റോറുകളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും.

മൊബൈൽ ഫോണുകളിലൂടെ പണമടക്കൽ നടത്താനാവുന്ന ആശയമാണ് യു വി പി എ എന്ന് ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദാ കൊച്ചാർ പറഞ്ഞു.

TAGS: ICICI BANK |