ഐസിഐസിഐ ബാങ്ക് സോഫ്റ്റ്‌വേർ റോബോട്ടിക്‌സ് അവതരിപ്പിച്ചു

Posted on: September 9, 2016

icici-bank-launching-softwa

കൊച്ചി : ഐസിഐസിഐ ബാങ്ക് സുഗമമായ ബാങ്കിംഗിനു വേണ്ടി 200 ബിസിനസ് പ്രക്രിയകളിൽ സോഫ്റ്റ്‌വേർ റോബോട്ടിക്‌സ് ഉപയോഗിച്ചുതുടങ്ങി. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ബാങ്ക് സോഫ്റ്റ്‌വേർ റോബോട്ടിക്‌സ് ഉപയോഗിക്കുന്നത്.

സോഫ്റ്റ്‌വേർ റോബോട്ടിക്‌സ് ഉപയോഗിക്കുന്നതുവഴി ഇടപാടുകാർക്കു പ്രതികരണം നൽകാൻ എടുക്കന്ന സമയം 60 ശതമാനം കണ്ടു കുറയ്ക്കാനും 100 ശതമാനം കൃത്യത കൈവരുത്താനും സാധിച്ചിട്ടുണ്ട്. ബാങ്കിന്റെ കാര്യക്ഷമതയും ഉത്പാദനക്ഷമതയും വർധിക്കാനും ഇടയാക്കി. ഓരോ പ്രവൃത്തിദിനത്തിലും പത്തു ലക്ഷം ബാങ്കിംഗ് ഇടപാടുകൾ കൈകാര്യം ചെയ്യാൻ സോഫ്റ്റ്‌വേർ റോബോട്ടിനു സാധിക്കുന്നുണ്ട്.

റീട്ടെയ്ൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ, അഗ്രി ബിസിനസ്, ട്രേഡ് ആൻഡ് ഫോറെക്‌സ്, ട്രഷറി, എച്ച് ആർ തുടങ്ങി ബാങ്കിലെ ഇരുന്നൂറോളം ബിസിനസ് പ്രക്രിയകൾ കൈകാര്യം ചെയ്യാൻ ഐസിഐസിഐ ബാങ്ക് സോഫ്റ്റ്‌വേർ റോബട്ടിക്‌സ് ഏർപ്പെടുത്തിയത് ഇന്ത്യൻ ബാങ്കിംഗ് പരിഷ്‌കാരങ്ങളിലെ നാഴികക്കല്ലാണെന്ന് ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദാ കൊച്ചാർ പറഞ്ഞു. ഈ വർഷാവസാനത്തോടെ ബാങ്കിലെ സോഫ്റ്റ്‌വേർ റോബോട്ടുകളുടെ എണ്ണം 500-ന് മുകളിലെത്തിക്കുമെന്ന് ചന്ദാ കൊച്ചാർ അറിയിച്ചു.