ഐസിഐസിഐ ബാങ്ക് ഐമൊബൈൽ പരിഷ്‌കരിച്ചു

Posted on: June 8, 2016

ICICI-Bank-imobile-app-Big

കൊച്ചി : നികുതിയടയ്ക്കൽ, റെയിൽവേ ടിക്കറ്റ് ബുക്കിംഗ്, ചെക്കിന്റെ ഇമേജ് അയയ്ക്കൽ ഉൾപ്പെടെ അഞ്ചു പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി ഐസിഐസിഐ ബാങ്ക് അവരുടെ മൊബൈൽ ബാങ്കിംഗ് ആപ്പ് ഐ മൊബൈൽ പരിഷ്‌കരിച്ചു. ഇതോടെ ഐ മൊബൈലിലെ സേവനങ്ങളുടെ എണ്ണം 150 കവിഞ്ഞു.

രാജ്യത്ത് ഇതാദ്യമായിട്ടാണ് ഒരു ആപ്ലിക്കേഷനിലൂടെ നികുതിയടയ്ക്കാനും റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരു ബാങ്ക് അതിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാക്കുന്നത്.

ആൻഡ്രോയ്ഡ്, ഐഒഎസ്, ജാവ, വിൻഡോസ്, ബ്ലാക്ക്‌ബെറി തുടങ്ങിയവ ഉൾപ്പെടെയുള്ള എല്ലാ മൊബൈൽ പ്ലാറ്റ്‌ഫോമുകളിലും ഐ മൊബൈൽ ലഭ്യമാണ്. പുതുക്കിയ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്യാം.