പോക്കറ്റ്‌സ്

Posted on: December 19, 2015

ICICI-bank-Pockets-Big-a

ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ ഡിജിറ്റൽ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ പോക്കറ്റ്‌സിന് 28 ലക്ഷം ഇടപാടുകാർ കവിഞ്ഞു. യുവാക്കളെ ലക്ഷ്യമാക്കി 2015 ഫെബ്രുവരിയിൽ ആരംഭിച്ച പോക്കറ്റ്‌സിന്റെ 75 ശതമാനം ഇടപാടുകാരും ഐസിഐസിഐ ബാങ്കിനു പുറത്തുള്ള ഇടപാടുകാരാണ്.

ഇ-കൊമേഴ്‌സ് ഷോപ്പിംഗ്, മൊബൈൽ റീചാർജ്, ബില്ലടയ്ക്കൽ, കടകളിൽനിന്നു സാധനം വാങ്ങി പണം നല്കുന്നതുൾപ്പെടെ വൈവിധ്യമാർന്ന കൊടുക്കൽ വാങ്ങലുകൾക്കു പോക്കറ്റ്‌സ് ഉപയോഗപ്പെടുത്താം. പോക്കറ്റ്‌സ് വാലറ്റ് ഉപയോഗിച്ച്, വിസ ഡെബിറ്റ് കാർഡ് കടകളിൽ ഉപയോഗിക്കുവാനും സാധിക്കും.

മൊബൈൽ ബാങ്കിംഗിൽ ഐസിഐസിഐ ബാങ്ക് തുടങ്ങിവച്ച പോക്കറ്റ്‌സ് ഈ മേഖലയിൽ ബാങ്കിനെ ഒന്നാമതെത്തിച്ചിരിക്കുകയാണ്. സെപ്റ്റംബറിൽ 7, 800 കോടിയിലധികം രൂപയുടെ ഇടപാടാണ് പോക്കറ്റ്‌സ് വഴി നടന്നതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ പറയുന്നു. 2014-15 സാമ്പത്തിക വർഷത്തിൽ 16,000 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. നടപ്പുവർഷത്തിന്റെ ആദ്യക്വാർട്ടറിൽ ഈ ലക്ഷ്യം പോക്കറ്റ്‌സ് മറികടന്നു. 2015 മേയിൽ കൂടുതൽ സവിശേഷതകളോടെ, 125 സേവനങ്ങളുമായി പരിഷ്‌കരിച്ച മൊബൈൽ പ്ലാറ്റ്‌ഫോം ഐ മൊബൈൽ ബാങ്ക് പുറത്തിറക്കി.

ഇന്നത്തെ യുവജനങ്ങൾക്ക് മൊബൈൽ ഫോണിൽ അക്കൗണ്ടു തുറന്നു തത്സമയം ഇടപാടുകൾ നടത്താൻ ആരംഭിക്കാം. രാജ്യത്തിന്റെ ഡിജിറ്റൽ പേമെന്റിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ പോക്കറ്റസിനു വലിയ പങ്കു വഹിക്കുവാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ലളിതം, വേഗം, സൗകര്യപ്രദം എന്നീ മൂന്നു വാക്കുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു സാങ്കേതിക നവീകരണത്തിനു ഐസിഐസിഐ ബാങ്ക് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഐ മൊബൈൽ പ്ലാറ്റ്‌ഫോം പുറത്തിറക്കുന്ന വേളയിൽ ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദാ കൊച്ചാർ പറഞ്ഞു.

ആർക്കും ഇടപാടുകാരാകാം

ആർക്കും പോക്ക വഴി ഇടപാടു നടത്താം. അതിന് ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാരനാകണമെന്നില്ല. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നോ ആപ് സ്റ്റോറിൽനിന്നോ പോക്കറ്റ് ഡിജിറ്റൽ വാലറ്റ് ഡൗൺലോഡ് ചെയ്യണമെന്നേയുള്ളു. തുടർന്ന് രാജ്യത്തെ ഏതെങ്കിലും ബാങ്കിലുള്ള അക്കൗണ്ട് ഉപയോഗിച്ചു ഉടമയ്ക്കു ഇടപാടുകൾ നടത്താം. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർക്കും പോക്കറ്റസ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പോക്കറ്റ് പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ വാലറ്റ് വെർച്വൽ വിസാ കാർഡ് ആയി ഉപയോഗിച്ചു ഏതു വെബ്‌സൈറ്റിലോ ഇന്ത്യയിലെ മൊബൈൽ ആപ്ലിക്കേഷനിലോ ഇടപാടു നടത്താം.

വാട്‌സാപ്പ്, മൊബൈൽ നമ്പരും ഇ-മെയിലുമുള്ള ഗൂഗിൽ പ്ലസ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ തത്സമയം ഡിജിറ്റൽ വാലറ്റിൽനിന്നു വിവിധ പോയിന്റുകളിലേക്കു പണം അയയ്ക്കുവാൻ സാധിക്കും. മൊബൈൽ റീചാർജ്, ബിൽ പേമെന്റ്, സിനിമാ ടിക്കറ്റ് ബുക്കിംഗ്, സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ സമ്മാനം അയയ്ക്കൽ തുടങ്ങി നിരവധി ഇടപാടുകൾ ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ചു നടത്താം.

പലിശ ലഭിക്കുന്ന പോക്കറ്റ് സേവിംഗ്‌സ് അക്കൗണ്ടും വാലറ്റിൽ ഉൾക്കൊള്ളിക്കാം. യൂണിവേഴ്‌സൽ വാലറ്റും സേവിംഗ്‌സ് അക്കൗണ്ടുമാണ് ആദ്യമായി പോക്കറ്റ് ഡിജിറ്റൽ ബാങ്ക് പുറത്തിറക്കിയ രണ്ടു ഉത്പന്നങ്ങൾ. ഇവ രണ്ടും യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഉത്പന്നങ്ങളായിരുന്നു. അടുത്തകാലത്ത് രണ്ട് പോക്കറ്റ് വാലറ്റുകളിൽ തമ്മിൽ പണം കൈമാറ്റം നടത്താനുള്ള ആപ്ലിക്കേഷൻ ലഭ്യമാക്കുകയുണ്ടായി. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്‌സി) ടെക്‌നോളജി ഉപയോഗിച്ചാണ് പണം കൈമാറ്റം. എൻഎഫ്‌സിയുള്ള രണ്ടു ഫോണുകൾ തമ്മിൽ പണം കൈമാറ്റം ചെയ്യാം.

കൂടാതെ ലോകത്ത് ആദ്യമായി എം-വിസ പേമെന്റ് സൊലൂഷൻ മൊബൈൽ ആപ്ലിക്കേഷനായി അവതരിപ്പിച്ചത് പോക്കറ്റ്‌സ് ഡിജിറ്റൽ ബാങ്കാണ്. കടകൾ, ഇ-കൊമേഴ്‌സ്, റേഡിയോ ടാക്‌സി, യൂട്ടിലിറ്റി ബില്ലുകൾ, വീട്ടിൽ സാധനങ്ങൾ എത്തിക്കുമ്പോൾ പണം നൽകൽ തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങൾ എം-വിസ സൗകര്യം ഉപയോഗിച്ചു ഉപഭോക്താവിന്റെ സ്മാർട്ട്‌ഫോണിൽനിന്നു നിർവഹിക്കുവാൻ സാധിക്കും.

ഉപയോക്താക്കൾക്ക് അവരുടെ ഡെബിറ്റ് കാർഡുകൾ കടയിലെ ഇഡിസി മെഷീനിൽ സൈ്വപ് ചെയ്യാതെ പകരം എംവിസയിലെ പോക്കറ്റ്‌സ്് ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം കൈമാറാം. ഈ സൗകര്യം ഉപയോഗിക്കുന്നതിന് പോക്കറ്റ് ആപ്ലിക്കേഷന്റെ ഹോം പേജിൽ എം-വിസ ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി.

ഓട്ടോമാറ്റിക്കായി ഫോണിലെ കാമറ സജീവമാകും. ഇടപാടുകാരന് എം-വിസ ക്വിക്ക് റെസ്‌പോൺസ് കോഡ് ( ക്യു ആർ) സ്‌കാൻ ചെയ്തശേഷം ഡെബിറ്റ് കാർഡിന്റെ പിൻ നമ്പർ അടിച്ചു നല്കുന്നതോടെ പണം നൽകൽ പൂർത്തിയാകും. ബംഗളുരൂവിലെ 1500 കച്ചവടസ്ഥാപനങ്ങളിലാണ് ഈ സേവനം ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. മറ്റ് നഗരങ്ങളിലേക്കും ഈ സേവനം താമസിയാതെ വ്യാപിപ്പിക്കും.

ഡിജിറ്റൽ വാലറ്റിന്റെ സവിശേഷതകൾ

* എല്ലായിടത്തും സ്വീകാര്യത. എല്ലാ വെബ്‌സൈറ്റുകളിലും ഇന്ത്യയിലെ എല്ലാ മൊബൈൽ ആപ്പുകളിലും സ്വീകാര്യം. ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാരല്ലാത്തവർ ഉൾപ്പെടെ ഏവർക്കും ഉപയോഗിക്കാം. എന്തിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇതു ഡൗൺലോഡ് ചെയ്ത് ഇന്ത്യയിലെ ഏതു ബാങ്ക് അക്കൗണ്ടിൽനിന്നും ഫണ്ട് ചെയ്യാം.

* തത്സമയം ആർക്കും പോക്കറ്റ്‌സ് ആപ് ഡൗൺലോഡ് ചെയ്യാം. ശാഖ സന്ദർശിക്കേണ്ട. രേഖകൾ നല്‌കേണ്ട.

* ഓഫ്‌ലൈനിലും പണം നല്കാം. ഇഡിസി മെഷീനിൽ ഡെബിറ്റ് കാർഡ് സൈ്വപ് ചെയ്യാതെ എംവിസ ക്യുക് റെസ്‌പോൺസ് ഉപയോഗിച്ച് കടകളിലും മറ്റും പണം നല്കാം. സ്മാർട്ട്‌ഫോണിൽനിന്നു കടകളിലും മറ്റും ഇലക്‌ട്രോണിക് പേമെന്റ് നടത്താം.

* വ്യക്തികൾ തമ്മിൽ ഇടപാടുകൾ നടത്താം. വാട്‌സാപ്പ്, മൊബൈൽ നമ്പർ, ഇ-മെയിൽ തുടങ്ങിയവയുള്ള ഗൂഗിൾ പ്‌ളസ് തുടങ്ങിയവയിലൂടെ പേമെന്റ് നടത്താം. എൻഎഫ്‌സി ടെക്‌നോളജി വഴി തൊട്ടടുത്തുള്ള രണ്ടു പോക്കറ്റ്‌സ് വാലറ്റുകൾ തമ്മിൽ പണം കൈമാറാം.

സുഹൃത്തുക്കളുമായി ബില്ലുകൾ പങ്കു വച്ചു നല്കാം. മൂവി ടിക്കറ്റ് ബുക്ക് ചെയ്യാം. ഏത് ഇനങ്ങളിലാണ് പണം ചെലവാക്കുന്നതെന്നു നിരീക്ഷിക്കുവാനും സാധിക്കും.

* ഉയർന്ന സുരക്ഷിതത്വം. ഇടപാടുകാരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി ബഹുപാളി സുരക്ഷിതത്വം ലഭ്യമാക്കിയിരിക്കുന്നു. യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു മാത്രമേ പോക്കറ്റ് ആപ്ലിക്കേഷനിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഓരോ വാലറ്റ് ഇടപാടിനും രണ്ടു ഘട്ട ഓതന്റിക്കേഷൻ ഉപയോഗിക്കുന്നുണ്ട്.

ഉപഭോക്താക്കൾക്ക,് രജിസ്റ്റർ ചെയ്ത അവരുടെ മൊബൈലിൽനിന്നു മാത്രമേ ഇടപാടു നടത്താൻ സാധിക്കുകയുള്ളു. ഇതിനു പുറമേ ബാങ്കിന്റെ സുരക്ഷാ സജ്ജീകരണങ്ങൾ അനധികൃതമായി അക്കൗണ്ട് ഉപയോഗിക്കുന്നതിനെതിരേ ജാഗ്രത പുലർത്തുന്നു.

* ഐസിഐസിഐ ബാങ്കിന്റെ നിലവിലുള്ള ഇടപാടുകാർക്ക് അവരുടെ ഇന്റർനെറ്റ് ബാങ്കിംഗ് ലോഗ് ഇൻ ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റിൽ രജിസ്റ്റർ ചെയ്യാം. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, നെഫ്റ്റ് സംവിധാനം തുടങ്ങിയവ ഉപയോഗിച്ച് പോക്ക്റ്റ്‌സിൽ പണം നിറയ്ക്കാം.

വാലറ്റിനായി രജിസ്റ്റർ ചെയ്യാൻ 3 ചുവടുകൾ

1. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു വാലറ്റ് ഡൗൺ ലോഡ് ചെയ്യുക. അതിൽ ക്രിയേറ്റ് ആൻ അക്കൗണ്ടിൽ ക്‌ളിക് ചെയ്യുക. പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ജനനത്തീയതി തുടങ്ങിയവ നല്കുക.

2. അപ്പോൾ ലഭിക്കുന്ന വൺ ടൈം പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ച് യൂസർ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കുക.

3. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, നെഫ്റ്റ് തുടങ്ങിയ ഉപയോഗിച്ച് വാലറ്റിൽ പണം നിറയ്ക്കുക. ഇതുപയോഗിച്ചു ഇടപാടു നടത്താം.