ഐസിഐസിഐ ബാങ്കിൽ കാനഡ സ്റ്റുഡന്റ് ജിഐസി പ്രോഗ്രാം

Posted on: November 16, 2015

ICICI-Bank-Canada-Student-G

മുംബൈ : കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുവേണ്ടി ഐസിഐസിഐ ബാങ്ക് കാനഡ സ്റ്റുഡന്റ് ഗാരന്റി ഇൻവെസ്റ്റ്‌മെന്റ് (ജിഐസി) സർട്ടിഫിക്കറ്റ് പുറത്തിറക്കി. സ്റ്റുഡന്റ് പാർട്ണർ പദ്ധതി പ്രകാരം പഠനാനുമതിക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ കാനഡയിലെ ബാങ്കിൽ പതിനായിരം കനേഡിയൻ ഡോളർ ജിഐസിയിൽ നിക്ഷേപിക്കേണ്ടതുണ്ട്.

ഇന്ത്യൻ വിദ്യാർത്ഥികളിൽനിന്നു ജിഐസി സ്വീകരിക്കുവാൻ കനേഡിയൻ ഹൈക്കമ്മീഷനിൽനിന്നു അനുമതി കിട്ടുന്ന ആദ്യത്തെ ഇന്ത്യൻ ബാങ്കാണ് ഐസിഐസിഐ ബാങ്ക് കാനഡ. ഇതനുസരിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്കു ഏതു ഇന്ത്യൻ ബാങ്കിലുമുള്ള അക്കൗണ്ടിൽനിന്നും കാനഡയിലുള്ള വിദ്യാർത്ഥികളുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കും പണം നല്കി ജിഐസി വാങ്ങാം.

ഈ പദ്ധതിയനുസരിച്ച് 12 തുല്യ ഗഡുക്കളായി 10,000 കനേഡിയൻ ഡോളർ വിദ്യാർത്ഥികൾക്കു പലിശയോടെ തിരിച്ചു നല്കും. ഇതിൽ അപേക്ഷാനടപടികൾ പൂർത്തിയാക്കുന്നതിനു 150 കനേഡിയൻ ഡോളറാണ് ഫീസ്. കാനഡയിലെ പഠന സ്വപ്നം പൂർത്തീകരിക്കുവാൻ സ്റ്റുഡന്റ് ജിഐസി പദ്ധതി സഹായിക്കും. മാത്രവുമല്ല വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കു എളുപ്പത്തിൽ കുട്ടികളുടെ കാനഡയിലെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് പ്രസിഡന്റ് വിജയ് ചാന്ദോക്ക് പറഞ്ഞു.