ഐസിഐസിഐ ബാങ്കിൽ സ്മാർട്ട് വോൾട്ട് സൗകര്യം

Posted on: August 21, 2015

ICICI-Bank-Smart-Vault-Inau

കൊച്ചി : ഐസിഐസിഐ ബാങ്ക് സമ്പൂർണ ഓട്ടോമാറ്റിക് ലോക്കർ സ്മാർട്ട് വോൾട്ട് സൗകര്യം ഏർപ്പെടുത്തി. ഇതുവഴി ബാങ്കിംഗ് ഇടപാടു സമയത്തിനുശേഷവും അവധി ദിവസങ്ങളിലും ലോക്കർ ഉപയോഗിക്കുവാൻ ഇടപാടുകാരനു സാധിക്കും. ചുരുക്കത്തിൽ 24 മണിക്കൂറും ലോക്കർ സൗകര്യം ഉപയോഗിക്കുവാൻ സാധിക്കും. റോബോട്ടിക് ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.

സമ്പൂർണമായി സ്വകാര്യത ഉറപ്പുവരുത്തുവാനായി മികച്ച സൗകര്യങ്ങളുളള ലോക്കർ റൂമിലാണ് സ്മാർട്ട് വോൾട്ട് സൗകര്യം ലഭ്യമാക്കിയിട്ടുളളത്. ഡെബിറ്റ് കാർഡ് സൈ്വപ്പ്, ബയോ മെട്രിക് ഓതന്റിക്കേഷൻ എന്നിവ വഴി ഐഡന്റിറ്റി ഉറപ്പുവരുത്തി ഇടപാടുകാരന് ലോക്കർ റൂമിൽ പ്രവേശിക്കാം. ലോക്കർ റൂമിൽ പ്രവേശിച്ച ഇടപാടുകാരൻ വീണ്ടും ഡെബിറ്റ് കാർഡ് സൈ്വപ്പ് ചെയ്യണം. ലോക്കർ സെലക്ടു ചെയ്യുന്നതിനായി കിയോസ്‌കിലെ സ്‌ക്രീനിൽ ഡെബിറ്റ് കാർഡിന്റെ പിൻ അടിക്കണം.

ഇതോടെ സേഫ് വോൾട്ട് റൂമിൽ സ്ഥാപിച്ചിട്ടുളള റോബോട്ടിക് ആം ലോക്കർ തിരിച്ചറിഞ്ഞ് ഇടപാടുകാരൻ ഇരിക്കുന്ന സ്ഥലത്ത് എത്തിക്കുന്നു. ഇടപാടുകാരൻ അയാളുടെ ഡിമ്പിൽ താക്കോൾ ഉപയോഗിച്ച് ലോക്കറിന്റെ വാതിൽ തുറന്ന് വസ്തുക്കൾ എടുക്കുകയോ വയ്ക്കുകയോ ചെയ്യാം. ഇടപാടു പൂർത്തിയാക്കിക്കഴിഞ്ഞാൽ റോബോട്ടിക് ആം ലോക്കർ സേഫ് വാൾട്ട് റൂമിലെ സുരിക്ഷിതസ്ഥലത്ത് ലോക്കർ തിരികെ വയ്ക്കുന്നു. ശാഖയിലെ സ്റ്റാഫിന്റെ സാമീപ്യമില്ലാതെതന്നെ തികച്ചും സ്വകാര്യമായി ഇടപാടു നടത്തുവാൻ സാധിക്കുന്നു.

ബഹുതല സുരക്ഷാസംവിധാനങ്ങളാണ് സ്മാർട്ട് വോൾട്ടിന് ഏർപ്പെടുത്തിയിട്ടുളളത്. ബയോമെട്രിക് ഓതന്റിക്കേഷൻ, ഡെബിറ്റ് കാർഡ്, പിൻ ഓതന്റിഫിക്കേഷൻ, യുണീക് ഡിമ്പിൽ കീ, ഒരിക്കലും തകർക്കാൻ സാധിക്കാത്ത ലോക്ക് സംവിധാനം, ആവശ്യമെങ്കിൽ അധിക പേഴ്‌സ്ണൽ ലോക്ക് തെരഞ്ഞെടുക്കാനുളള ഓപ്ഷൻ തുടങ്ങിയ സംവിധാനങ്ങൾ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബയോമെട്രിക് അലേർട്ട് സൗകര്യം, എസ്എംഎസ് അലേർട്ട്, വീഡിയോ പട്രോളിംഗ് തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്

ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദാ കൊച്ചാർ ഡൽഹി ഡിഫൻസ് കോളനിയിലെ ബ്രാഞ്ചിൽ സ്മാർട്ട് വോൾട്ട് ഉദ്ഘാടനം ചെയ്തു. ഇടപാടുകാരുടെ പ്രതികരണം അറിഞ്ഞശേഷം കൂടുതൽ ശാഖകളിലേക്കു സ്മാർട്ട് വോൾട്ട് വ്യാപിപ്പിക്കുമെന്ന് അവർ പറഞ്ഞു.