ഐസിഐസിഐ ബാങ്കും ആലിബാബയും ധാരണയിൽ

Posted on: June 24, 2015

Alibaba-big

കൊച്ചി : രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകർക്ക് ലളിതമായി സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ഏകജാലക ട്രേഡ് ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ ഐസിഐസിഐ ബാങ്കും ആലിബാബ ഡോട്ട്‌കോമും ധാരണയിൽ ആലിബാബ ഡോട്ട്‌കോമിൽ അംഗങ്ങളായ ഇന്ത്യൻ സംരംഭകർക്ക് ഐസിഐസിഐ ബാങ്കിന്റെ ബിസിനസ് ലോണുകൾ അടക്കമുള്ള ഏതു ബിസിനസ് സേവനവും അതിവേഗത്തിൽ ലഭിക്കാൻ ഇതു സഹായിക്കും. കാഷ് മാനേജുമെന്റ് സേവനം, വിദേശ നാണ്യ വിനിമയം, ബാങ്ക് ഗാരണ്ടികൾ, ഇന്റർനാഷണൽ റെമിറ്റൻസ് തുടങ്ങിയവയിലും സഹായങ്ങൾ ലഭിക്കും.

ഓൺലൈൻ ട്രേഡ് ഫെസിലിറ്റേഷൻ സെന്ററിനായി ആലിബാബ ഡോട്ട്‌കോമുമായി സഹകരിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കാകാനായതിൽ തങ്ങൾക്കേറെ ആഹ്ലാദമുണ്ടെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സഭർവാൾ പറഞ്ഞു.

ആലിബാബ ഡോട്ട്‌കോമിന്റെ അംഗങ്ങൾക്ക് ഏറ്റവും മികച്ച നിരക്കുകളും ഇളവുകളും ലഭിക്കാൻ ഈ ധാരണ സഹായിക്കുമെന്ന് ആലിബാബ ചാനൽസ് ഡയറക്ടർ ഭൂഷൺ പാട്ടിൽ പറഞ്ഞു.