ശ്രീലങ്കൻ എയർലൈൻസിന് അമേരിക്കൻ എയർലൈൻസുമായി കോഡ് ഷെയർ

Posted on: May 4, 2015

American-Airlines-Boeing-bi

കൊച്ചി : വൺ വേൾഡ് അലയൻസിന്റെ സ്ഥാപക അംഗമായ അമേരിക്കൻ എയർലൈൻസുമായി ശ്രീലങ്കൻ എയർലൈൻസ് കോഡ് ഷെയറിംഗ് ധാരണ.തുടക്കത്തിൽ അമേരിക്കൻ എയർലൈൻസിന്റെ ആറ് ട്രാൻസ് അറ്റ്‌ലാന്റിക്ക് റൂട്ടുകളിലൂടെ ഡലാസ്, ഫോർട്ട്‌വർത്ത്, ഷിക്കാഗോ ഓഹയർ, ന്യൂയോർക്ക് ജെഫ് കെ എന്നിവിടങ്ങളിൽ നിന്ന് ഫ്രാങ്ക്ഫർട്ട്, പാരീസ് എന്നീ യൂറോപ്യൻ ഗേറ്റ്‌വേകളിലൂടെ ശ്രീലങ്കൻ എയർലൈൻസ് ഹബായ കൊളംബൊയിലെത്തി യാത്ര തുടരാനാകും.

വൺവേൾഡ് സഖ്യത്തിൽ ചേർന്നതിന്റെ ഒന്നാം വാർഷികത്തിൽ ലോകത്തിലെ ഏറ്റവും വലിയ എയർലൈനായ അമേരിക്കൻ എയർലൈൻസുമായി കോഡ് ഷെയർ നടപ്പാക്കുന്നതിലൂടെ യുഎസിലേക്കുള്ള വാണിജ്യം വിനോദസഞ്ചാരം എന്നിവ ശക്തിപ്പെടുമെന്ന് ശ്രീലങ്കൻ എയർലൈൻസിന്റെ ആഗോള സെയിൽസ് മേധാവി ലാൽ പെരേര പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് 1 നാണ് ശ്രീലങ്കൻ എയർലൈൻസ് വൺ വേൾഡ് അംഗമായത്. ഫിൻഎയർ ജപ്പാൻ എയർലൈൻസ്, ക്വാന്റാസ്, റഷ്യയിലെ എസ്7, മലേഷ്യ എയർലൈൻസ് തുടങ്ങിയവയുമായി ഇപ്പോൾ കോഡ്‌ഷെയറിംഗുണ്ട്..