ചെന്നൈയിലേക്ക് നാലാമത്തെ പ്രതിദിന സർവീസുമായി ശ്രീലങ്കൻ എയർലൈൻസ്

Posted on: April 19, 2015

Srilankan-Airlines-A-320-Bi

കൊച്ചി : ശ്രീലങ്കൻ എയർലൈൻസ് കൊളംബോ-ചെന്നൈ റൂട്ടിൽ ഏപ്രിൽ 16 മുതൽ നാലാമത്തെ പ്രതിദിന സർവ്വീസ് ആരംഭിക്കും. ഇതോടെ ചെന്നൈയിലേക്ക് പ്രതിവാരം 28 ഫ്‌ലൈറ്റുകളും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് 86 ഫ്‌ലൈറ്റുകളും ഉണ്ടാവും.

ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന പട്ടണങ്ങളിലൊന്നായ ചെന്നൈയിലെ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ യാത്രകൾക്ക് പുതിയ സർവീസ് സഹായകമാകുമെന്ന് എയർലൈൻസിന്റെ ജനറൽ മാനേജർ സെയിൽസ് സമിന്താ പെരേര പറഞ്ഞു. കൊളംബോയിലേക്കും അവിടെ നിന്നും 44 രാജ്യങ്ങളിലെ 95 കേന്ദ്രങ്ങളിലേക്കും പറക്കുവാൻ സാധിക്കുമെന്ന് ഇന്ത്യയുടെ ചുമതലയുള്ള റീജണൽ മാനേജർ ലളിത് ഡിസിൽവ കൂട്ടിച്ചേർത്തു.