ശ്രീലങ്കൻ എയർലൈൻസും ജെറ്റ് സ്റ്റാറും തമ്മിൽ കോഡ്‌ഷെയർ ധാരണ

Posted on: April 2, 2015

SriLankan-Airlines-Jetstar-

കൊച്ചി : തെക്കുകിഴക്കൻ ഏഷ്യയിലേക്കും ആസ്‌ട്രേലിയയിലേക്കും വിമാനയാത്ര സുഗമാക്കുന്ന കോഡ്‌ഷെയർ കരാറിൽ ശ്രീലങ്കൻ എയർലൈൻസും ജെറ്റ് സ്റ്റാർ ഏഷ്യയും ഏർപ്പെട്ടു. സിംഗപ്പൂരിലെ ജെറ്റ് സ്റ്റാർ ഏഷ്യയുടെ ഹബിൽ നിന്ന് ഏപ്രിൽ 5 മുതൽ ഡാർവിൻ, നോം പെൻ, ഫുകറ്റ്, ബാങ്കോക്ക്, ഹോചിമിൻ സിറ്റി, കുലാലംപൂർ, പെർത്ത് എന്നീ ഏഴ് റൂട്ടുകളിൽ പറക്കാം. ശ്രീലങ്കൻ എയർലൈൻസ് യാത്രക്കാർക്ക് യാത്ര തുടങ്ങുന്നിടത്ത് നിന്ന് ബാഗേജ് ത്രൂ ചെക്കിനും തുടർ യാത്രയ്ക്കുള്ള ബോർഡിംഗ് പാസുകളും ലഭിക്കും.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഏഷ്യാ പസഫിക് മേഖലയിലെയും വിനോദ സഞ്ചാരത്തിന് പുതിയ സംവിധാനം ഗുണം ചെയ്യുമെന്ന് കമ്പനിയുടെ സിഇഒ ചന്ദ്രസേന പറഞ്ഞു. കൊളംബോയിൽ നിന്നും ഇന്ത്യ, പാക്കിസ്ഥാൻ, മാലി എന്നിവിടങ്ങളിലേക്ക് സൗകര്യപ്രദമായ കണക്ഷൻ ഫ്‌ലൈറ്റുകൾ ലഭ്യമാണ്. ശ്രീലങ്കൻ എയർലൈൻസ് പ്രതിദിനം മൂന്ന് സർവ്വീസുകൾ വരെ സിംഗപ്പൂരിലേക്ക് നടത്തുന്നുണ്ട്.