ശബരിമല വിമാനത്താവളം : വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ

Posted on: July 5, 2020

തിരുവനന്തപുരം : ശബരിമല വിമാനത്താവളം നിര്‍മാണത്തിനു മുന്നോടിയായി പ്രാഥമിക അനുമതി തേടി കേരളം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചു.

പ്രാഥമിക പഠന റിപ്പോര്‍ട്ട്, നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍, സര്‍ക്കാര്‍ തീരുമാനം എന്നിവ അടക്കമാണ് ശബരിമല വിമാനത്താവളത്തിന്റെ സ്‌പെഷല്‍ ഓഫീസര്‍ അപേക്ഷ നല്‍കിയത്. പ്രാഥമിക അനുമതി ലഭിച്ചാല്‍ വിമാനത്താവള നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം.