ശ്രീലങ്കൻ എയർലൈൻസിന് കൊളംമ്പോ – കൺമിങ്ങ് സർവീസ്

Posted on: December 10, 2014

Srilankan-Airlines-A-320-Bi

ശ്രീലങ്കൻ എയർലൈൻസ് കൊളംമ്പോയിൽ നിന്ന് ചൈനയിലെ കൺമിങ്ങ് നഗരത്തിലേക്ക് ഡിസംബർ 1 മുതൽ സർവീസ് ആരംഭിച്ചു. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ പട്ടണവുമാണ് കൺമിങ്ങ്. നിരവധി യൂണിവേഴ്‌സിറ്റികളും, മ്യൂസിയങ്ങളുമുള്ളതിനാൽ വിനോദ സഞ്ചാരികളും ബിസിനസ് യാത്രക്കാരും ധാരാളമായി എത്തിച്ചേരുന്നു.

കൊളംബോയിൽ നിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 18.35 ന് പുറപ്പെട്ട് കൺമിങ്ങിൽ പ്രാദേശികസമയം 01.50 ന് എത്തും. അവിടെ നിന്ന് 02.55 മടങ്ങി കൊളംബോയിൽ 05.45 ന് എത്തും. എയർബസ് എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. കൂടാതെ ബീജിംഗ്, ഷാംഗായ്, കാന്റൺ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലേക്ക് 15 പ്രതിവാര ഫ്‌ളൈറ്റുകളുമുണ്ട്.