May 2024
ശ്രീലങ്കൻ എയർലൈൻസിന് എ 330 വിമാനങ്ങൾ
Posted on: November 3, 2014
ശ്രീലങ്കൻ എയർലൈൻസിന് പുതിയ എയർബസ് എ 330-300 വിമാനങ്ങൾ ഡെലിവറി ലഭിച്ചു തുടങ്ങി. ഈ വിമാനത്തിന് സാങ്കേതിക മികവും ഇന്ധന ക്ഷമതയും സുഖ യാത്രയ്ക്കുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. റോൾസ് റോയ്സ് ട്രെന്റ് 700 ഇരട്ട എൻജിനുകളാണ് എ 330 ന് ശക്തി പകരുന്നത്. പുതിയ വിമാനം ഡിസംബർ മുതൽ ടോക്കിയോ, ചൈനയിലെ ഗ്വാങ്ഷൂ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ വീതം നടത്തും.
ഇൻഫ്ലൈറ്റ് എന്റർടെയ്ൻമെന്റ് രംഗത്തെ പ്രമുഖരായ തെയിൽസിന്റെ ഓഡിയോ വീഡിയോ ഓൺ ഡിമാൻഡ് വിമാനത്തിൽ ലഭ്യമാണ്. ബിസിനസ് ക്ലാസിൽ 28 ഉം, ഇക്ണോമിയിൽ 269 ഉം സീറ്റുകളിലായി ആകെ 297 പേർക്ക് യാത്രചെയ്യാം.
2015 ൽ ഇത്തരത്തിലുള്ള ഏഴ് പുതിയ വിമാനങ്ങൾ കൂടി ലഭിക്കുന്നതോടെ, ചൈന, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് ശ്രീലങ്കൻ എയർലൈൻസ് ചെയർമാൻ നിഷാന്ത വിക്രമസിംഗെ പറഞ്ഞു.
TAGS: A 330-300 Flights | SriLankan Airlines |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍