ശ്രീലങ്കൻ എയർലൈൻസിന് എ 330 വിമാനങ്ങൾ

Posted on: November 3, 2014

Srilankan-Airlines-A-330-30

ശ്രീലങ്കൻ എയർലൈൻസിന് പുതിയ എയർബസ് എ 330-300 വിമാനങ്ങൾ ഡെലിവറി ലഭിച്ചു തുടങ്ങി. ഈ വിമാനത്തിന് സാങ്കേതിക മികവും ഇന്ധന ക്ഷമതയും സുഖ യാത്രയ്ക്കുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. റോൾസ് റോയ്‌സ് ട്രെന്റ് 700 ഇരട്ട എൻജിനുകളാണ് എ 330 ന് ശക്തി പകരുന്നത്. പുതിയ വിമാനം ഡിസംബർ മുതൽ ടോക്കിയോ, ചൈനയിലെ ഗ്വാങ്ഷൂ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ വീതം നടത്തും.

ഇൻഫ്‌ലൈറ്റ് എന്റർടെയ്ൻമെന്റ് രംഗത്തെ പ്രമുഖരായ തെയിൽസിന്റെ ഓഡിയോ വീഡിയോ ഓൺ ഡിമാൻഡ് വിമാനത്തിൽ ലഭ്യമാണ്. ബിസിനസ് ക്ലാസിൽ 28 ഉം, ഇക്‌ണോമിയിൽ 269 ഉം സീറ്റുകളിലായി ആകെ 297 പേർക്ക് യാത്രചെയ്യാം.

2015 ൽ ഇത്തരത്തിലുള്ള ഏഴ് പുതിയ വിമാനങ്ങൾ കൂടി ലഭിക്കുന്നതോടെ, ചൈന, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് ശ്രീലങ്കൻ എയർലൈൻസ് ചെയർമാൻ നിഷാന്ത വിക്രമസിംഗെ പറഞ്ഞു.