ഗോ എയര്‍ കണ്ണൂരില്‍ നിന്നുള്ള ബുക്കിംഗ് തുടങ്ങി

Posted on: December 5, 2018

കണ്ണൂര്‍ : ഉദ്ഘാടന ദിനമായ 9 മുതല്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര ബംഗലുരു – കണ്ണൂര്‍, കണ്ണൂര്‍ – തിരുവനന്തപുരം പ്രത്യേക സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് ഗോ എയര്‍ തുടങ്ങി. ചെന്നൈയിലേക്കുള്ള ബുക്കിംഗും ഉടന്‍ തുടങ്ങും.

ബംഗലുരുവില്‍ നിന്നു രാവിലെ 11.20 ന് പുറപ്പെട്ട് 12.20 ന് കണ്ണൂര്‍, കണ്ണൂരില്‍ നിന്നു വൈകിട്ട് 3 ന് പുറപ്പെട്ട് 4.15 ന് തിരുവനന്തപുരം എന്ന ക്രമത്തിലാണു സര്‍വീസ്.