എയർ പെഗാസസിന് ഒരു വിമാനം കൂടി

Posted on: March 30, 2016

Air-Pegasus-ATR-72-500-airc

ബംഗലുരു : എയർ പെഗാസസിന് ഒരു എടിആർ 72-500 വിമാനം കൂടി ലഭിച്ചു. ഇതോടെ ഫ്‌ലീറ്റ് സൈസ് മൂന്നായി.

പുതിയ വിമാനം എത്തുന്നതോടെ പുതുച്ചേരി, ഗോവ, കൊച്ചി, വിജയവാഡ എന്നിവിടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. ഈ വർഷം അവസാനത്തോടെ 10 വിമാനങ്ങൾ ഫ്‌ലീറ്റിലുണ്ടാകുമെന്നു മാനേജിംഗ് ഡയറക്ടർ ഷൈസൺ തോമസ് പറഞ്ഞു.